

കൊച്ചി: ഏറെ പ്രതീക്ഷകള്‍ നല്‍കി കൊണ്ടാണ് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ആലപ്പുഴ ജിംഖാന” ഏപ്രില്‍ 10ന് വിഷു റിലീസായി തിയേറ്ററിലെത്തുന്നത്. കോളേജ് പഠനത്തിന് അഡ്മിഷന്‍ ലഭിക്കുവാനായി സംസ്ഥാനതല കായിക മേളയില്‍ ബോക്‌സിങ് വിഭാഗത്തില്‍ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാര്‍ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത് എന്നാണ് സിനിമയെക്കുറിച്ച് ഖാലിദ് റഹ്മാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. എന്ത് കൊണ്ട് ആലപ്പുഴ ജിംഖാന പ്രേക്ഷകരിലേറെ പ്രതീക്ഷകള്‍ കൂട്ടുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളും നിരവധിയാണ്.

നസ്ലിന്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിലെ മറ്റു താരങ്ങളായ ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ് തുടങ്ങിയവര്‍ നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍പേ തന്നെ ശ്രദ്ധേയമായിരുന്നു. സ്‌പോര്‍ട്‌സ് ഗെറ്റപ്പിലൂടെ എത്തിയ താരങ്ങളുടെ ഫസ്റ്റ് പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരുന്നു. ഇതുവരെ ചെയ്തിട്ടുള്ള മറ്റു കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി പുതിയൊരു ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന നായകന്മാര്‍ തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണവും പ്രതീക്ഷയും.


അതോടൊപ്പം സൂപ്പര്‍ ഹിറ്റ് ചിത്രം ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലക്ക് കൂടിയാണ് ‘ആലപ്പുഴ ജിംഖാന’യ്ക്ക് മേല്‍ സിനിമാ പ്രേമികളിപ്പോള്‍ വലിയ പ്രതീക്ഷ നല്‍കുന്നത്. എന്നാലതോടൊപ്പം ചിത്രത്തിന്റെ ട്രെയ്‌ലറിന്റെ ക്വാളിറ്റി പാന്‍ ഇന്ത്യന്‍ ലെവലില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നതിനോടൊപ്പം തന്നെ ഇതിനകം 55 ലക്ഷം കാഴ്ചക്കാരെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ യൂട്യൂബില്‍ സ്വന്തമാക്കിയിട്ടുമുണ്ട്.
വന്‍ ഹൈപ്പോ ബഹളങ്ങളോ ഒന്നുമില്ലാതെ തീയേറ്ററിലെത്തി ഹിറ്റ് അടിച്ച പ്രേമലുവില്‍ നസ്ലിന്‍ ആയിരുന്നു നടന്‍. മലയാളത്തിന്റെ പുത്തന്‍ സ്റ്റാര്‍ എന്ന് ഏവരും നസ്ലിനെ വിധിയെഴുതിയ പ്രേമലുവിന് ശേഷം നസ്ലിന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. പ്രേമലു എന്ന വന്‍ ഹിറ്റ് ചിത്രത്തിന് ശേഷം വലിയൊരു ഗ്യാപ്പ് എടുത്തു പുറത്തിറക്കുന്ന ചിത്രമായതിനാല്‍ തന്നെ ആലപ്പുഴ ജിംഖാന അത്ര മോശം സിനിമയാകില്ല എന്ന് തന്നെയാണ് പ്രേക്ഷകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
കോമഡി, ആക്ഷന്‍, ഇമോഷന്‍ എന്നിവ കലര്‍ന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ തന്നെയാണെന്നത് മാത്രമല്ല ബോക്‌സിങ് പശ്ചാത്തലമാക്കി സ്‌പോര്‍ട്‌സ് കോമഡി മൂവി ഴോണറിലാണ് സിനിമ കഥ പറയുന്നതെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. സ്‌പോര്‍ട്‌സ് മൂവികള്‍ കോമഡി ഫിലിം ഘടകങ്ങളുമായി സംയോജിപ്പിക്കുന്ന സ്‌പോര്‍ട്‌സ് കോമഡി മൂവികള്‍ മലയാള സിനിമയില്‍ വളരെ വിരളമായി മാത്രം പുറത്തിറങ്ങുന്ന ഒന്നായതിനാല്‍ ആലപ്പുഴ ജിംഖാന ആ ഒരു ഴോണറിനോട് പരമാവധി നീതി പുലര്‍ത്തുമെന്ന കാഴ്ചപ്പാടും ചിത്രത്തെ പറ്റി പ്രേക്ഷകര്‍ക്കുണ്ട്.
എല്ലാത്തിലുമുപരി ഖാലിദ് റഹ്മാന്‍- ജിംഷി ഖാലിദ് ടീമിന്റെ ചിത്രമാണ് ഇതെന്നും അവരുടെ മാജിക്ക് ഈ സിനിമയില്‍ ഉണ്ടാകുമെന്നു വിശ്വസിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകര്‍ തന്നെ സിനിമക്ക് സ്വന്തമായുണ്ട്. ഇത്തരത്തിലുള്ള നിരവധി കാരണങ്ങളാല്‍ തന്നെയാണ് ആലപ്പുഴ ജിംഖാന ഏറെ ശ്രദ്ധേയമാകുന്നതും പ്രതീക്ഷകള്‍ നല്‍കുന്നതും
പ്ലാന്‍ ബി മോഷന്‍ പിക്‌ചേര്‍സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്‌സിന്‍ പരാരി, വസ്ത്രാലങ്കാരം: മാഷര്‍ ഹംസ, വി എഫ് എക്‌സ്: ഡിജി ബ്രിക്‌സ്, മേക്കപ്പ്: റോണക്‌സ് സേവിയര്‍, ആക്ഷന്‍ കോറിയോഗ്രാഫി: ജോഫില്‍ ലാല്‍, കലൈ കിംഗ്‌സണ്‍, ആര്‍ട്ട് ഡയറക്ടര്‍: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടര്‍: ലിതിന്‍ കെ ടി, ലൈന്‍ പ്രൊഡ്യൂസര്‍: വിഷാദ് കെ എല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, സ്റ്റില്‍ ഫോട്ടോഗ്രഫി: രാജേഷ് നടരാജന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊമോഷണല്‍ ഡിസൈന്‍സ്: ചാര്‍ളി ആന്റ് ദ ബോയ്‌സ്, പിആര്‍ഒ ആന്റ് മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് ആന്റ് ജിനു അനില്‍കുമാര്‍, ഡിസ്ട്രിബ്യൂഷന്‍: സെന്‍ട്രല്‍ പിക്ചര്‍സ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്.

