
കൊച്ചി: ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം നിര്‍മ്മിച്ച് എസ് ജെ സിനുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം തേരിന്റെ ട്രെയ്‌ലര്‍ പൃഥിരാജിന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെ റിലീസ് ചെയ്തു. അമിത് ചക്കാലക്കലിനൊപ്പം കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിജയരാഘവന്‍, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നില്‍ജ കെ ബേബി, വീണ നായര്‍, റിയ സൈറ, സുരേഷ് ബാബു തുടങ്ങിയവരും തേരില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കുടുംബ കഥയുടെ പശ്ചാത്തലത്തില്‍ ആക്ഷന്‍ ത്രില്ലറായി അണിയിച്ചൊരുക്കിയ ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തും.


തേരിന്റെ ചിത്രീകരണം പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് നടന്നത്. തിരക്കഥ, സംഭാഷണം: ഡിനില്‍. പി കെ, ഡി ഒ പി: ടി ഡി ശ്രീനിവാസന്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: തോമസ് പി മാത്യൂ, എഡിറ്റര്‍: സംജിത് മുഹമ്മദ്, ആര്‍ട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനിരുദ്ധ് സന്തോഷ്, സ്റ്റണ്ട്‌സ്: വിക്കി മാസ്റ്റര്‍, ദിനേശ് കാശി, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: ആര്‍ജി വയനാടന്‍, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, ഡിസൈന്‍: മനു ഡാവിഞ്ചി, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.
