
കൊച്ചി: അട്ടപ്പാടിയിലെ മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ ‘ആദിവാസി’ സിനിമയിലെ ആദ്യ ഗാനം മധുവിന്റെ നാലാം ചരമ വാര്‍ഷികത്തില്‍ റിലീസ് ചെയ്തു. ചിന്നരാജ എന്നു തുടങ്ങുന്ന താരാട്ട് പാട്ടാണ് ആദ്യം പുറത്തിറക്കിയത്.

ഏരിസിന്റെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് നിര്‍മ്മിച്ച് ശരത് അപ്പാനി പ്രധാന വേഷത്തില്‍ അഭിനയിച്ച സിനിമ കഥയെഴുതി സംവിധാനം ചെയ്തത് വിജീഷ് മണിയാണ്.

ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിടെ എടുത്ത സെല്‍ഫിയുമായിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു. ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനില്‍ക്കെയാണ് പോസ്റ്റര്‍ റിലീസ് ആയത്. ചിത്രത്തില്‍ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രന്‍ മാരി, വിയാന്‍, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി, പ്രകാശ് വാടിക്കല്‍, റോജി പി കുര്യന്‍, വടികയമ്മ, ശ്രീകുട്ടി, അമൃത, മാസ്റ്റര്‍ മണികണ്ഠന്‍, ബേബി ദേവിക തുടങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.
അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ്. രചന, സംവിധാനം: വിജീഷ് മണി. നിര്‍മാണം: സോഹന്‍ റോയ്. ക്യാമറ: പി മുരുകേശ്, സംഗീതം: രതീഷ് വേഗ, എഡിറ്റിംഗ്: ബി ലെനിന്‍, സൗണ്ട് ഡിസൈന്‍: ഗണേഷ് മാരാര്‍. സംഭാഷണം- ഗാനരചന: ചന്ദ്രന്‍ മാരി, ലൈന്‍ പ്രൊഡ്യൂസര്‍: വിയാന്‍, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ, ആര്‍ട്ട്: കൈലാഷ്, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യും: ബിസി ബേബി ജോണ്‍, സ്റ്റില്‍സ്: രാമദാസ് മാത്തൂര്‍, മീഡിയ പ്ലാനിങ് ആന്റ് മാര്‍ക്കറ്റിങ് ഡിസൈനിങ്: പി ശിവപ്രസാദ്.

