കെട്ടുകാഴ്ച പൂജ മൂകാംബികയില്‍

Web Desk
1 Min Read

തിരുവനന്തപുരം: സുരേഷ് തിരുവല്ല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നാലാമത് ചിത്രം ‘കെട്ടുകാഴ്ച്ച’യുടെ പൂജ മൂകാംബിക തിരുസന്നിധിയില്‍ നടന്നു. മൂകാംബികയിലുള്ള മംഗളാമ്മയാണ് ആദ്യതിരി തെളിച്ചത്.

city exchange

കുപ്പിവള, ഓര്‍മ്മ, നാളേയ്ക്കായ് തുടങ്ങിയവയായിരുന്നു സുരേഷിന്റെ മുന്‍കാല ചിത്രങ്ങള്‍. മനുഷ്യന്റെ ഒരേ സമയത്തുള്ള വൈവിധ്യമുഖങ്ങളും അത് സമൂഹത്തിലും കുടുംബത്തിലും സൃഷ്ടിക്കുന്ന അനന്തരഫലങ്ങളുമാണ് ചിത്രത്തിന്റെ കാതലായ പ്രമേയം. ചിരിയും ചിന്തയും സമന്വയിപ്പിച്ചാണ് മുഹൂര്‍ത്തങ്ങളൊരുക്കുന്നത്.

പുതുമുഖം അര്‍ജുന്‍ വിജയ് ആണ് നായകന്‍. സലിംകുമാര്‍, ഡോ. രജിത്കുമാര്‍, മുന്‍ഷി രഞ്ജിത്, രാജ്മോഹന്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും ചിത്രത്തില്‍ അണിചേരുന്നു.

- Advertisement -
Ad image

ബാനര്‍- സൂരജ് ശ്രുതി സിനിമാസ്, രചന, സംവിധാനം- സുരേഷ് തിരുവല്ല, ഛായാഗ്രഹണം- ഇന്ദ്രജിത്ത്, എഡിറ്റിംഗ്- ശ്രീനിവാസ് കൃഷ്ണ, ഗാനരചന- ജയദാസ് ആറ്റുകാല്‍, സുരേഷ്ബാബു നാരായണ്‍, സംഗീതം- രാജു വലിയശാല, സുരേഷ്ബാബു നാരായണ്‍, ആലാപനം- രവിശങ്കര്‍, ആര്‍ദ്ര, സ്‌നേഹ, ജബല്‍, സെല്‍ബി, പി ആര്‍ ഓ- അജയ് തുണ്ടത്തില്‍.

Share This Article
Leave a Comment
error: Content is protected !!