ഭൗമ നവംബര്‍ 12ന്; അനൗണ്‍സ്‌മെന്റെ് പോസ്റ്ററെത്തി

Web Desk
2 Min Read

കൊച്ചി: ആറ്റസ് ഫിലിംസിന്റെ ബാനറില്‍ അസം കാദിയാര്‍ നിര്‍മ്മിച്ച് റെജിന്‍ എസ് ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭൗമ എന്ന ചിത്രം നവംബര്‍ 12ന് പ്രദര്‍ശനത്തിനെത്തുന്നു.

city exchange

ഭാവനാ റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്തു കൊണ്ടുള്ള പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഒറ്റപ്പെട്ട ഒരു ബംഗ്ലാവിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിലെ ജനപ്രിയരായ അഭിനേതാക്കള്‍ വ്യത്യസ്ഥ ഭവങ്ങളുമായിട്ടുള്ള പോസ്റ്ററാണ് എത്തിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ പഴയ കാലഘട്ടത്തിലെ ഒരു വില്ലിസ് ജീപ്പും കാണാം. ഒരു ബംഗ്ലാവിന്റെയും ഒപ്പം ജീപ്പിന്റേയും പ്രാധാന്യം ഈ ചിത്രത്തിനുണ്ടന്ന് പോസ്റ്ററില്‍ നിന്നും മനസ്സിലാക്കാം.

മിസ്റ്ററിയും ദുരൂഹതകളും ഉദ്വേഗതയും മഞ്ഞണിഞ്ഞ മനോഹരമായ പശ്ചാത്തലവും കൊണ്ട് ഏറെ വിസ്മയിപ്പിക്കുന്ന ഒരു ദൃശ്വാനുഭവമായി രിക്കും ഈ ചിത്രമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.

- Advertisement -
Ad image

ദിലീഷ് പോത്തന്‍, വിനീത്, സാഗര്‍ സൂര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ വിജയ് ബാബു, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, സെന്തില്‍ കൃഷ്ണ, മധുപാല്‍, മണിക്കുട്ടന്‍, ഭഗത് മാനുവല്‍, സജിന്‍ ചെറുകയില്‍, ബിപിന്‍ പെരുമ്പള്ളി, ലെന, മെറിന്‍ ഫിലിപ്പ്, മോഷ, സെന്‍ ഗുപ്ത, രേവതി ശര്‍മ്മ, കാവ്യാ ഭാനു, അനിതാ നായര്‍, പ്രവീണ, നില്‍ജ, ജെയിന്‍ ആന്‍ഡ്രൂസ്, ബിനോജ് വില്യ, അപര്‍ണ്ണ ജോണ്‍സ്, നസ്ലിന്‍ ജമീല, നൗഷാദ്, എന്‍ പി നിസ്സ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

കഥ- ഡോണി കടമ്മനിട്ട, സംഗീതം- ക്രിസ്റ്റോ സേവ്യര്‍, ഛായാഗ്രഹണം- ശരണ്‍ വേലായുധന്‍, എഡിറ്റിംഗ്- സൂരജ് ഈ എസ്, പ്രൊഡക്ഷന്‍ ഡിസൈന്‍- അപ്പുണ്ണി സാജന്‍, കലാസംവിധാനം- സിബിന്‍ വര്‍ഗീസ്, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, കോസ്റ്റിയും ഡിസൈന്‍- ഗോപിക ഉണ്ണികൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അംബ്രു സൈമണ്‍, സ്റ്റില്‍സ്- ജിതിന്‍ എസ് ബാബു, സൗണ്ട് ഡിസൈന്‍- ജയദേവന്‍ ചക്കാടത്ത്, ഫൈനല്‍ മിക്‌സ്- രാജാകൃഷ്ണന്‍ എം ആര്‍, കളറിസ്റ്റ്- ലിജു പ്രഭാകര്‍, പബ്ലിസിറ്റി ഡിസൈന്‍- മാ മി ജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒബ്സ്‌ക്യൂറ എന്റെര്‍ടൈന്‍മെന്റ്‌സ്, ആക്ഷന്‍- കലൈ കിംഗ്സ്റ്റണ്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- ഡാനിഷ് കെ എ, പ്രൊഡക്ഷന്‍ മാനേജര്‍- ജസ്റ്റിന്‍ ടോണി തോമസ്, പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്- ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോബ് ജോര്‍ജ്.

കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്.

Share This Article
Leave a Comment
error: Content is protected !!