ആവണി ചിത്രീകരണം തുടങ്ങി

Web Desk
1 Min Read

കൊച്ചി: സുഖമാണോ ദാവീദേ എന്ന ചിത്രത്തിനു ശേഷം രാജമോഹന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ആവണി. ഗ്രാമീണാന്തരീക്ഷത്തില്‍ അവതരിപ്പിക്കുന്ന ചിത്രം ത്രികോണ പ്രണയകഥയാണ് പറയുന്നത്.

city exchange

ചിത്രത്തിന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ തിരി തെളിഞ്ഞു. ആദ്യതിരി തെളിച്ചതും സ്വിച്ചോണ്‍കര്‍മ്മം നിര്‍വ്വഹിച്ചതും പന്തളംകൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് പി. ജി. ശശികുമാര വര്‍മ്മയായിരുന്നു. തിരുച്ചെന്തൂര്‍ യാഗസാമ്രാട്ട് ബ്രഹ്മശ്രീ എന്‍ വെങ്കിടേശ്വര അയ്യര്‍ ആണ് ആദ്യ ക്ലാപ്പടിച്ചത്. ബ്രഹ്മശ്രീ എം എസ് ശ്രീരാജ് കൃഷ്ണന്‍ പോറ്റി (ദേശീയ ചെയര്‍മാന്‍, അഖില താന്ത്രി പ്രചാരക് സഭ), ജെ വിക്രമന്‍സ്വാമി കുരിയന്‍വിള (ശ്രീ ഭഗവതി മുടിപ്പുര ക്ഷേത്രാചാര്യന്‍, പാറശ്ശാല) എന്നിവര്‍ പങ്കെടുത്തു.

സൂരജ്‌സണ്‍, അഭിരാമി ഗിരീഷ്, ദേവന്‍, ടി ജി രവി, ജയശങ്കര്‍, ശൈലജ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും അണിചേരുന്നു.

- Advertisement -
Ad image

ബാനര്‍- ദേവദാസ് ഫിലിംസ്, സംവിധാനം- രാജമോഹന്‍, നിര്‍മ്മാണം- കല്ലയം സുരേഷ്, തിരക്കഥ- മിത്തല്‍ പുത്തന്‍വീട്, ഛായാഗ്രഹണം- ലാല്‍ കണ്ണന്‍, എഡിറ്റിംഗ്- അനന്തു വിജയ്, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍.

Share This Article
Leave a Comment
error: Content is protected !!