‘കൊള്ള’യിലൂടെ പ്രിയ വാര്യര്‍ മലയാളത്തിലേക്കു മടങ്ങിയെത്തുന്നു

Web Desk
1 Min Read

കൊച്ചി: രജീഷ വിജയനും പ്രിയ വാര്യരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന പുതിയ ചിത്രം ‘കൊള്ള’ യുടെ ടൈറ്റില്‍ ലോഞ്ച് ചെയ്തു. സംവിധായകന്‍ സിബി മലയില്‍ ആദ്യ ഭദ്രദീപം തെളിച്ചു.

city exchange

സിയാദ് കോക്കര്‍, നിര്‍മ്മാതാവ് രെജീഷ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ രവി മാത്യു, ഡോ. ജയകുമാര്‍, സംവിധായകന്‍ സൂരജ് വര്‍മ്മ, ഡോ. ബോബി, വിനയ് ഫോര്‍ട്ട്, പ്രിയാ വാര്യര്‍, ഇന്ദ്രജിത്ത്, പൂര്‍ണ്ണിമാ ഇന്ദ്രജിത്ത് എന്നിവര്‍ ചേര്‍ന്ന് ചടങ്ങ് പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് ഡയറക്ടര്‍ സിബി മലയില്‍ ചിത്രത്തിന്റെ ടൈറ്റില്‍ ‘കൊള്ള’ ലോഞ്ച് ചെയ്തു.

സിബി മലയില്‍, സിയാദ് കോക്കര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമാ ഇന്ദ്രജിത്ത്, വിനയ് ഫോര്‍ട്ട്, പ്രിയാ വാര്യര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മഹേഷ് നാരായണന്‍,
അജയ് വാസുദേവ്, മനു അശോക്, ബോബന്‍ സാമുവല്‍, ഷിബു ചക്രവര്‍ത്തി, വിനോദ് ഗുരുവായൂര്‍ തുടങ്ങിയ ചലച്ചിത്ര മേഖലയിലെ പ്രമുഖ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image

മെയ് 13ന് ഏറ്റുമാനൂരില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ‘ഒരു അഡാര്‍ ലവ് ‘ന് ശേഷം പ്രിയ വാര്യര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ സംവിധാനം നവാഗതനായ സൂരജ് വര്‍മ്മ .
കഥ: ബോബി- സഞ്ജയ്. തിരക്കഥ: ജാസിം ജലാല്‍, നെല്‍സന്‍ ജോസഫ്.

അയ്യപ്പന്‍ ബാനറില്‍ രജീഷ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, അലെന്‍സിയര്‍,
പ്രേം പ്രകാശ്, ഷെബിന്‍ ബെന്‍സന്‍, ഡെയിന്‍ ഡേവിസ്,
പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി എന്നിവര്‍ അഭിനയിക്കുന്നു. ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന
ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ കെ വി രജീഷ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രവി മാത്യു.

രവി മാത്യു പ്രൊഡക്ഷന്‍സിന്റെ സഹകരണത്തോടെ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജവേല്‍ മോഹന്‍, സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റര്‍ അര്‍ജു ബെന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സനീഷ് സെബാസ്റ്റ്യന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം മെല്‍വി ജെ, ആര്‍ട്ട് രാഖില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍. പി ആര്‍ ഒ മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്.

Share This Article
Leave a Comment
error: Content is protected !!