പട്ടാപ്പകല്‍ ചിത്രീകരണം പൂര്‍ത്തിയായി

Web Desk
1 Min Read

കൊച്ചി: ‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജിര്‍ സദഫ് സംവിധാനം ചെയ്യുന്ന ‘പട്ടാപ്പകല്‍’ എന്ന കോമഡി എന്റര്‍ടൈനര്‍ ചിത്രീകരണം പൂര്‍ത്തിയായി. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറില്‍ എന്‍. നന്ദകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പി എസ് അര്‍ജുനാണ്.

city exchange

എസ് വി കൃഷ്ണശങ്കര്‍, കിച്ചു ടെല്ലസ്, സുധി കോപ്പ, രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലന്‍, ഫ്രാങ്കോ ഫ്രാന്‍സിസ്, പ്രശാന്ത് മുരളി, വിനീത് തട്ടില്‍, രഞ്ജിത്ത് കൊങ്കല്‍, രഘുനാഥ്, നന്ദന്‍ ഉണ്ണി, ഗീതി സംഗീത,ആമിന, സന്ധ്യ എന്നിവര്‍ ചിത്രത്തിലെമറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കണ്ണന്‍ പട്ടേരിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ജസ്സല്‍ സഹീര്‍ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ഷാന്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നിസാര്‍ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനീഷ് ജോര്‍ജ്, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: ഗഫൂര്‍ മുഹമ്മദ്, മേക്കപ്പ്: ജിതേഷ് പൊയ്യ, ആക്ഷന്‍: മാഫിയ ശശി, കൊറിയോഗ്രഫി: പ്രദീപ് ആന്റണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഗൗതം കൃഷ്ണ, ഫിനാന്‍സ് മാനേജര്‍: സജിത്ത് സത്യന്‍, രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍: ജിസ്‌മോന്‍ ജോര്‍ജ്, രാകേഷ് കൃഷ്ണന്‍ ജി, സ്റ്റില്‍സ്: ഹരീസ് കാസിം,പി ആര്‍ ഒ: പി ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: പ്ലമേറിയ മൂവീസ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!