പൊലീസ് ഉദ്യോഗസ്ഥനായ പിതാവിന്റെ കേസ് ഡയറിയില്‍ നിന്നും ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എം എ നിഷാദ് ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്

Web Desk
2 Min Read

കൊച്ചി: ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളില്‍ ശ്രദ്ധേയനായ എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുല്‍ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

city exchange

ബോംബെ, ഹൈദരാബാദ്, വാഗമണ്‍, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിളായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. വേറിട്ട വേഷപ്പകര്‍ച്ചയില്‍ ഷൈന്‍ ടോം ചാക്കോ പ്രത്യക്ഷപ്പെട്ട ടൈറ്റില്‍ മോഷന്‍ പോസ്റ്ററിന് സോഷ്യല്‍ മീഡിയകളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

https://www.instagram.com/p/DAdZWFAM_iy

എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി എം കുഞ്ഞിമൊയ്തീന്റെ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയില്‍ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങള്‍ വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ നിഷാദ് രൂപീകരിച്ചത്. ക്രൈം ബ്രാഞ്ച് എസ് പി ആയും ഇടുക്കി എസ് പി ആയും ദീര്‍ഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീന്‍. ഡി ഐ ജി റാങ്കില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ വിശിഷ്ട സേവനത്തിന് പ്രസിഡന്റില്‍ നിന്നും രണ്ട് തവണ സ്വര്‍ണ്ണ മെഡല്‍ ലഭിച്ചിട്ടുണ്ട്.

- Advertisement -
Ad image

വാണി വിശ്വനാഥ്, സമുദ്രകനി, മുകേഷ്, അശോകന്‍, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുര്‍ഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോള്‍, ആഭിജ, പ്രശാന്ത് അലക്‌സാണ്ടര്‍, ജോണി ആന്റണി, വിജയ് ബാബു, സുധീര്‍ കരമന, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ഷഹീന്‍ സിദ്ദിഖ്, കോട്ടയം നസീര്‍, കൈലാഷ്, ബിജു സോപാനം, കലാഭവന്‍ ഷാജോണ്‍, സായികുമാര്‍, കലാഭവന്‍ നവാസ്, ജോണി ആന്റണി, പി ശ്രീകുമാര്‍, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, ഉമാ നായര്‍, സ്മിനു സിജോ, അനു നായര്‍, സിനി എബ്രഹാം, ദില്‍ഷ പ്രസാദ്, ഗൗരി പാര്‍വതി, മഞ്ജു സുഭാഷ്, ജയകൃഷ്ണന്‍, ജയകുമാര്‍, ജയശങ്കര്‍, അനീഷ് ഗോപാല്‍, ചെമ്പില്‍ അശോകന്‍, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവില്‍, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായര്‍, ഗിരിജാ സുരേന്ദ്രന്‍, ഭദ്ര, പ്രിയാ രാജീവ്, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠന്‍ തുടങ്ങിയവരോടൊപ്പം സംവിധായകന്‍ എം എ നിഷാദ് സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഏകദേശം 64 താരങ്ങളാണ് അണിനിരക്കുന്നത്.

ഛായാഗ്രഹണം: വിവേക് മേനോന്‍, ചിത്രസംയോജനം: ജോണ്‍കുട്ടി, സംഗീതം: എം ജയചന്ദ്രന്‍, പശ്ചാത്തല സംഗീതം: മാര്‍ക്ക് ഡി മൂസ്, ഗാനരചന: പ്രഭാവര്‍മ്മ, ഹരിനാരായണന്‍, പളനി ഭാരതി, ഓഡിയോഗ്രാഫി: എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: ബെന്നി, കലാസംവിധാനം: ഗിരീഷ് മേനോന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കൃഷ്ണകുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍: രമേശ് അമാനത്ത്, വി എഫ് എക്‌സ്: പിക്ടോറിയല്‍, സ്റ്റില്‍സ്: ഫിറോസ് കെ ജയേഷ്, ത്രില്‍സ്: ഫീനിക്‌സ് പ്രഭു, ബില്ല ജഗന്‍, കൊറിയോഗ്രാഫര്‍: ബ്രിന്ദ മാസ്റ്റര്‍, ഡിസൈന്‍: യെല്ലോ യൂത്ത്, പി ആര്‍ ഒ ആന്റ് മാര്‍ക്കറ്റിംഗ്: തിങ്ക് സിനിമ, പി ആര്‍ ഒ: വാഴൂര്‍ ജോസ്, എ എസ് ദിനേശ്.

Share This Article
Leave a Comment
error: Content is protected !!