

കൊച്ചി: മാപ്പിള കലാഭവന്റെ ഈ വര്‍ഷത്തെ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. നവരത്‌ന തൂലിക സാഹിത്യ പുരസ്‌ക്കാരം അബ്ദുല്ല കരുവാരകുണ്ട് രചിച്ച മാപ്പിള കലകള്‍ എന്ന കൃതിക്ക് ലഭിക്കും. മാപ്പിളപ്പാട്ട് ഗായകനുള്ള മാപ്പിള ഗാനരത്‌ന പുരസ്‌ക്കാരം ഐ പി സിദ്ദീഖിനാണ് സമ്മാനിക്കുക.

മാപ്പിളപ്പാട്ട് ഗായികയ്ക്കുള്ള ഇശല്‍ മാണിക്യം പുരസ്‌ക്കാരത്തിന് ലൈല റസാഖും നാടകാചാര്യന്‍ കെ ടി മുഹമ്മദ് സ്മാരക രംഗരത്‌ന പുരസ്‌ക്കാരം എ ആര്‍ രതീശനും മാപ്പിളപ്പാട്ട് രചനയക്കുളഅള തൂലിക രത്‌ന പുരസ്‌ക്കാരം ഷൈജല്‍ ഒടുങ്ങാക്കാടിനും സമ്മാനിക്കും. എച്ച് മെഹബൂബ് സ്മാരക സംഗീത സമഗ്ര സംഭാവന പുരസ്‌ക്കാരമായ സംഗീതിക ഏക്താ സമ്മാന്‍ ജൂനിയര്‍ മെഹബൂബ് കൊച്ചിക്കും കലാപ്രകാശിക പുരസ്‌ക്കാരം ഷാജി ഇടപ്പള്ളിക്കും ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്ക് എക്‌സലെന്റ് അവാര്‍ഡ് മുക്കം സലീമിനും മികച്ച മാപ്പിളപ്പാട്ട് വാട്‌സ്ആപ് കൂട്ടായ്മയ്ക്കുള്ള ആദരവ് ഇശല്‍ ഇമ്പത്തിനും സാമൂഹ്യ സേവന പ്രതിഭ പുരസ്‌ക്കാരം നിസാര്‍ പള്ളത്തിനും ലഭിക്കും.

ആലംകോട് ലീലാകൃഷ്ണന്‍, വയലാര്‍ ശരത്, കാനേഷ് പൂനൂര്‍ എന്നിവര്‍ ചേര്‍ന്ന സമിതിയാണ് പ്രതിഭകളെ തെരഞ്ഞെടുത്തത്. അടുത്ത മാസം നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ ഇബ്രാഹിം ടി കെ, ബാവക്കുഞ്ഞ് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

