ഫുഡ് ഡെലിവറി സര്‍വീസ് ക്യാരേജ് ജൂണ്‍ 25ന് ഖത്തറില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും

Web Desk
0 Min Read

ദോഹ: ജൂണ്‍ 25 മുതല്‍ രാജ്യത്ത് തങ്ങളുടെ സേവനങ്ങള്‍ നിര്‍ത്തുമെന്ന് ഫുഡ് ഡെലിവറി സര്‍വീസ് ക്യാരേജ് അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളിലാണ് ഫുഡ് ഡെലിവറി സര്‍വീസ് പ്ലാറ്റ്‌ഫോം തങ്ങളുടെ വിടവാങ്ങല്‍ പ്രഖ്യാപിച്ചത്.

city exchange

തങ്ങളുടെ പ്രധാന മുന്‍ഗണന ഈ സമയത്ത് തങ്ങളുടെ ജീവനക്കാര്‍, റൈഡര്‍മാര്‍, പ്രാദേശിക ഷോപ്പുകള്‍, റസ്റ്റോറന്റ് പങ്കാളികള്‍ എന്നിവരെ പിന്തുണയ്ക്കുക എന്നതാണെന്നും നിങ്ങളുടെ ഭക്ഷണ, പലചരക്ക് ഡെലിവറി ആപ്പായി ക്യാരേജിനെ ആശ്രയിക്കുന്ന നിങ്ങളുടെ പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി പറയാന്‍ ആഗ്രഹിക്കുന്നുവെന്നും ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

അടുത്തിടെ റൈഡ്-ഹെയ്ലിംഗ് സേവനമായ ഖരീമും ഖത്തറിലെ തങ്ങളുടെ 10 വര്‍ഷത്തെ സേവനം അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!