

ദോഹ: പുതുവത്സര ദിനത്തില്‍ ആകാശത്ത് മള്‍ട്ടിറോട്ടറുകളും ഡ്രോണുകളും ഉപയോഗിച്ച് ലുസൈലില്‍ നടത്തിയ പ്രദര്‍ശനത്തിന് ഗിന്നസ് ലോകറെക്കോര്‍ഡ്.

2025 ജനുവരി 1ന് ലുസൈല്‍ ബൊളിവാര്‍ഡില്‍ നടന്ന പുതുവത്സര ആഘോഷങ്ങളുടെ വേളയിലാണ് ഖത്തര്‍ ഡയറിന് ഈ ബഹുമതി ലഭിച്ചത്.

ലുസൈല്‍ നഗരം അതിന്റെ ബൊളിവാര്‍ഡില്‍ നടന്ന ‘ചരിത്രപരമായ’ പുതുവത്സരാഘോഷങ്ങള്‍ 300,000 സന്ദര്‍ശകരെ ആകര്‍ഷിച്ചതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് റെക്കോര്‍ഡ് ഭേദിച്ച കണക്കാണ്.
ബി ബി സി, സി എന്‍ എന്‍, ദി സണ്‍, ഡെയ്ലി മെയില്‍ തുടങ്ങിയ വാര്‍ത്താ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച വാര്‍ത്തകളും ഗിന്നസ് ലോക റെക്കോര്‍ഡും പരിപാടിയെ ശ്രദ്ധേയമാക്കി.

