

ദോഹ: കോഴിക്കോട് ജില്ലയിലെ പൂനൂര്‍ പ്രദേശത്തുകാരുടെ കൂട്ടായമായ പാസ് ഖത്തര്‍ (പൂനൂര്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വീസസ് ഖത്തര്‍) സംഘടിപ്പിക്കുന്ന കര്‍ണിവല്‍ ജനുവരി മൂന്ന് വെള്ളിയാഴ്ച ദോഹ ലിവാന്‍ റിസോര്‍ട്ടിലെ സിമൈനിയയില്‍ നടക്കും.

വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ രാത്രി 11 മണിവരെ നീണ്ടുനില്‍ക്കുന്ന പരിപാടി പൂനൂര്‍ പ്രദേശത്തെ എല്ലാ പ്രായക്കാര്‍ക്കും പങ്കുചേരാവുന്ന ആഘോഷമാവും.

കായിക മത്സരങ്ങള്‍, കളികള്‍, ഇശല്‍ സന്ധ്യ, ടഗ് ഓഫ് വാര്‍, കലാപരിപാടികള്‍, സമ്മാനദാനം എന്നിവ ഇതിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.
പാസ് ഖത്തറിന്റെ ഈ വര്‍ഷത്തെ പൂനൂര്‍ കാര്‍ണിവല്‍ പുതിയ അനുഭവമാവുമെന്നും പ്രദേശത്തെ ഖത്തറില്‍ താമസിക്കുന്ന മുഴുവന്‍ പേരും സംഗമിക്കുമെന്നും ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

