റസ്റ്റോറന്റ് ഉദ്ഘാടനത്തിന് ‘ഓള്’ എത്തി; കാഴ്ചക്കാര്‍ ചുറ്റുംകൂടി

Web Desk
1 Min Read

ദോഹ: തലശ്ശേരിയില്‍ നിന്ന് വാഹനമോടിച്ച് ലോകകപ്പ് കാണാന്‍ ഖത്തറിലെത്തിയ നാജി നൗഷി റസ്റ്റോറന്റ് ഉദ്ഘാടനത്തിനെത്തിയത് കൗതുകമായി. സാമൂഹ്യ മാധ്യമത്തില്‍ താരമായ സാഹസിക വനിതയെ കാണാന്‍ സ്ത്രീകളും പുരുഷമാരും റസ്റ്റോറന്റിനു മുമ്പില്‍ തടിച്ചു കൂടി.

city exchange

ലോകകപ്പ് ലോഗോ കൊണ്ടലങ്കരിച്ച ജീപ്പിലെത്തിയ നാജി യോടൊപ്പം ഫോട്ടോ എടുക്കാനും ജീപ്പിന്റെ ഫോട്ടോ എടുക്കാനും യാത്രാനുഭവങ്ങള്‍ ചോദിചറിയാനും ജനങ്ങള്‍ തിരക്ക് കൂട്ടി.

ദോഹയിലെ ബിന്‍ ഉംറാനി്‌ലെ യര്‍മുഖ് അല്‍ മീറക്ക് സമീപം വൈറ്റ് ടീ റസ്റ്റോറന്റ് ഉദ്ഘാടനമാണ് നാജി നാട മുറിച്ച് നിര്‍വ്വഹിച്ചത്. വൈറ്റ് ടീയുടെ ഔഷധഗുണങ്ങളെപ്പറ്റിയും രോഗപ്രതിരോധ ശക്തിയെക്കുറിച്ചും നാജി ചോദിച്ചറിഞ്ഞു.

- Advertisement -
Ad image

കുമാരന്‍ കണ്ടോത്ത്, അബ്ദുല്‍ റഊഫ് നാദാപുരം, അഹമ്മദ് പാതിരിപ്പറ്റ, ഫാരിസ് അഹമ്മദ്, നാജിയയെ അനുഗമിച്ചെത്തിയ പി എം എഫ് ഗ്ലോബല്‍ പ്രസിഡന്റ് സലിം മാഹി തുടങ്ങിയ പ്രമുഖരായ നിരവധിയാളുകള്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!