ഈദുല്‍ ഫിത്വര്‍; യാത്ര പോകുന്നവര്‍ക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍ദ്ദേശങ്ങള്‍

Web Desk
2 Min Read

ദോഹ: ഈദുല്‍ ഫിത്വര്‍ അവധി പ്രമാണിച്ച് യാത്രക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മെയ് ഒന്നു വരെ ഈദുല്‍ ഫിത്വര്‍ അവധിയുമായി ബന്ധപ്പെട്ട് വലിയ തോതിലാണ് വരുന്നവരുടേയും പോകുന്നവരുടേയും എണ്ണം പ്രതീക്ഷിക്കുന്നത്.

city exchange

തടസ്സമില്ലാത്ത യാത്രാ അനുഭവത്തിനായി തിരക്ക് മുന്‍കൂട്ടി കണ്ട് യാത്ര ആസൂത്രണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹ്രസ്വകാല പാര്‍ക്കിംഗ് എല്ലാ യാത്രക്കാര്‍ക്കും ലഭ്യമാകും. ഏപ്രില്‍ 18 മുതല്‍ ഏപ്രില്‍ 22 വരെയും ഏപ്രില്‍ 27 മുതല്‍ മെയ് 1 വരെയും ആദ്യത്തെ 60 മിനിറ്റ് സൗജന്യമാണ്. 60 മിനിറ്റിന് ശേഷം സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിംഗ് നിരക്കുകള്‍ ബാധകമാകും.

ഖത്തറിലെത്തുന്നവര്‍ക്കും ഖത്തറില്‍ നിന്നും പോകുന്നവര്‍ക്കും വിമാനത്താവളത്തിലേക്കും തിരിച്ചും ടാക്‌സി, ബസ്, മെട്രോ തുടങ്ങി ഒന്നിലേറെ പൊതുഗതാഗത സാധ്യതകള്‍ ലഭ്യമാണ്.

- Advertisement -
Ad image

തങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട എയര്‍ലൈനുകളുടെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടില്ലെങ്കില്‍ യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തിച്ചേരണം. ഏപ്രില്‍ 18 മുതല്‍ ഏപ്രില്‍ 23 വരെ യു എസിലേക്കും കാനഡയിലേക്കും ഒഴികെ ഖത്തര്‍ എയര്‍വേയ്സില്‍ പറക്കുന്ന യാത്രക്കാര്‍ക്ക് വെര്‍ട്ടിക്കല്‍ സര്‍ക്കുലേഷന്‍ നോഡില്‍ സ്ഥിതി ചെയ്യുന്ന 11-ാം വരിയില്‍ ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുതല്‍ 4 മണിക്കൂര്‍ വരെ നേരത്തെ ചെക്ക്-ഇന്‍ ചെയ്യാനുള്ള സൗകര്യമുണ്ട്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സെല്‍ഫ് സര്‍വീസ് ചെക്ക്-ഇന്‍, ബാഗ്-ഡ്രോപ്പ് സൗകര്യങ്ങളും പ്രയോജനപ്പെടുത്താം. ഇത് യാത്രക്കാരെ ചെക്ക്-ഇന്‍ ചെയ്യാനും ബോര്‍ഡിംഗ് പാസുകളും ബാഗ് ടാഗുകളും പ്രിന്റ് ചെയ്യാനും പ്രാപ്തമാക്കുന്നു. ബാഗ് പൊതിയാനുള്ള സൗകര്യവും വിമാനത്താവളത്തില്‍ ലഭ്യമാണ്.

18 വയസ്സിന് മുകളിലുള്ള യാത്രക്കാര്‍ക്ക് അവരുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് എയര്‍പോര്‍ട്ടിലെ ഇ-ഗേറ്റ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് ചെക്ക്-ഇന്‍ അവസാനിക്കുമെന്നും പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് ബോര്‍ഡിംഗ് ഗേറ്റുകള്‍ അടയ്ക്കുമെന്നും യാത്രക്കാരെ ഓര്‍മിപ്പിച്ചു.

സുരക്ഷാ പരിശോധനയ്ക്കിടെ ദ്രാവകങ്ങള്‍, എയറോസോള്‍, ജെല്‍ എന്നിവ പോലുള്ള നിരോധിത വസ്തുക്കളൊന്നും കൈവശം വയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ഏതെങ്കിലും ദ്രാവകങ്ങള്‍ 100 മില്ലിയോ അതില്‍ കുറവോ ഉള്ള വ്യക്തവും വീണ്ടും സീല്‍ ചെയ്യാവുന്നതുമായ പ്ലാസ്റ്റിക് ബാഗില്‍ പായ്ക്ക് ചെയ്യാനും യാത്രക്കാരോട് അഭ്യര്‍ഥിച്ചു. മൊബൈല്‍ ഫോണുകളേക്കാള്‍ വലിപ്പമുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ ബാഗുകളില്‍ നിന്ന് മാറ്റി ട്രേകളില്‍ എക്സ്റേ സ്‌ക്രീനിങ്ങിനായി വയ്ക്കണം. ലിഥിയം ബാറ്ററികള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹോവര്‍ബോര്‍ഡുകള്‍ പോലുള്ള ചെറിയ വാഹനങ്ങള്‍ കൊണ്ടുപോകുന്നതിന് നിരോധിച്ചിരിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!