

ദോഹ: ഗതാഗത ലംഘനങ്ങള്‍ക്കുള്ള 50 ശതമാനം കിഴിവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

സെപ്റ്റംബര്‍ 1 മുതല്‍ നവംബര്‍ 30 വരെയാണ് പുതിയ കാലാവധി. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും പുറമെ സന്ദര്‍ശകര്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും ഈ വിപുലീകരണത്തിന്റെ പരിധിയില്‍ വരും.

മൂന്ന് വര്‍ഷത്തില്‍ കൂടാത്ത കാലയളവില്‍ രേഖപ്പെടുത്തുന്ന ലംഘനങ്ങള്‍ക്ക് കിഴിവ് ബാധകമാകും. കിഴിവ് കാലയളവ് 2024 ജൂണ്‍ 1നാണ് ആരംഭിച്ചത്.
2024 സെപ്തംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന എല്ലാ പിഴകളും കുടിശ്ശികയുള്ള പേയ്മെന്റുകളും അടയ്ക്കുന്നത് വരെ ഗതാഗത ലംഘനമുള്ള വ്യക്തികളെ ഖത്തറിന് പുറത്തേക്ക് ഏതെങ്കിലും അതിര്‍ത്തികളിലൂടെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

