24 ചാനല്‍ നോമ്പുകാലത്തില്‍ ബുധനാഴ്ച ശൈഖ് മുഹമ്മദ് കാരക്കുന്നും ജീസ് ജോസഫും

Web Desk
1 Min Read

ദോഹ: ബെസ്റ്റ് മീഡിയ ഖത്തറിന് വേണ്ടി റോബിന്‍ ജോര്‍ജ്ജ് ക്യാമറയും സംവിധാനവും നിര്‍വഹിക്കുന്ന 24 ചാനലിലെ റമദാന്‍ പ്രത്യേക പരിപാടി നോമ്പുകാലത്തില്‍ ബുധനാഴ്ച ശൈഖ് മുഹമ്മദ് കാരക്കുന്നും ജീസ് ജോസഫും.

city exchange

ബുധനാഴ്ച രാത്രി ഖത്തര്‍, സൗദി അറേബ്യ, ബഹറൈന്‍ സമയം രാത്രി 10 മണിക്കും യു എ ഇ, ഒമാന്‍ സമയം രാത്രി 11നും ഇന്ത്യന്‍ സമയം 12.30നും സംപ്രേഷണം ചെയ്യുന്ന നോമ്പുകാലത്തലെ നന്മയുടെ വര്‍ത്തമാനത്തില്‍ പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് റമദാന്‍ സന്ദേശം നല്‍കും.

സുല്‍ഫിക്കര്‍ റെജി മണ്ണേലിന്റെ രസകരമായ അവതരണത്തിലൂടെ മുന്നേറുന്ന ഹൃദയപൂര്‍വ്വത്തില്‍ ട്രിയൂണ്‍ എന്‍ജിനിയറിംഗ് മാനേജിംഗ് ഡയറക്ടര്‍ ജീസ് ജോസഫ് തന്റെ വഴി തുറന്ന നിമിഷങ്ങളിലൂടെ സഞ്ചരിക്കും.

- Advertisement -
Ad image

റൊട്ടാന രുചിപ്പുരയില്‍ അവതാരക മുനീറ ഖാദറിനൊപ്പം ചിക്കന്‍ പോളയുമായി സുബിത വി എസ് ആണ് എത്തുന്നത്.

Share This Article
Leave a Comment
error: Content is protected !!