

ദോഹ: മലപ്പുറം ജില്ലയിലെ കെ എം സി സി പ്രവര്‍ത്തകരുടെ വാട്‌സാപ്പ് കൂട്ടായ്മയായ മലപ്പുറം ലൈവ് കെ എം സി സി ആസ്ഥാനത്ത് ഇഫ്താര്‍ സംഘടിപ്പിച്ചു. ഇഫ്താര്‍ മീറ്റില്‍ മലപ്പുറം ലൈവിലെ അംഗമായിരുന്ന കഴിഞ്ഞ ദിവസം മരണമടഞ്ഞ ഫിറോസ് ബാബു ചക്കാലക്കലിന് വേണ്ടി പ്രാര്‍ഥന നടത്തി.

ചടങ്ങില്‍ മൂസ താനൂര്‍, കോയ കൊണ്ടോട്ടി, സലീം നാലകത്ത്, അഷ്റഫ് ചിറക്കല്‍, എന്നിവര്‍ സംസാരിച്ചു. ഹാമിദ് ഹുസൈന്‍ റഹ്മാനി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഖത്തര്‍ കെ എം സി സി സംസ്ഥാന- ജില്ലാ നേതാക്കള്‍ സംബന്ധിച്ചു. സഫ്വാന്‍ വണ്ടൂര്‍, നസ്രുദ്ദീന്‍ നിലമ്പൂര്‍, ഷമീര്‍ കൊണ്ടോട്ടി, റസീല്‍ പെരിന്തല്‍മണ്ണ, സിദ്ദീഖ് പറമ്പന്‍, പ്രശാന്ത് കോട്ടക്കല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. മുസ്തഫ കരിപ്പോള്‍ നന്ദി പറഞ്ഞു.
