
ദോഹ: ഖത്തറിലെ സേവനത്തിന് ശേഷം സൗദി അറേബ്യയിലെ പുതിയ ദൗത്യം ഏറ്റെടുക്കുന്ന ഇന്ത്യന്‍ അംബാസഡര്‍ വിപുലിന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച കമ്മ്യൂണിറ്റി യാത്രയയപ്പ് ചടങ്ങില്‍ കണ്ണൂര്‍ യുണൈറ്റഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ (കുവാഖ്) സ്‌നേഹോപഹാരം കൈമാറി. ഐ സി സി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത്, വൈസ് പ്രസിഡന്റ് മനോഹരന്‍ മയ്യില്‍ എന്നിവര്‍ ചേര്‍ന്നാണ് സ്‌നേഹോപഹാരം സമര്‍പ്പിച്ചത്.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിനും ഇന്ത്യ- ഖത്തര്‍ സൗഹൃദബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അംബാസഡര്‍ വിപുല്‍ നല്‍കിയ ശ്രദ്ധേയമായ നേതൃത്വത്തെയും സേവനങ്ങളെയും ചടങ്ങില്‍ അനുസ്മരിച്ചു.

വിവിധ ഇന്ത്യന്‍ സാമൂഹിക, സാംസ്‌കാരിക, പ്രവാസി സംഘടനകളുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്ത് അദ്ദേഹത്തിന് പുതിയ ദൗത്യത്തിന് എല്ലാവിധ വിജയാശംസകളും നേര്‍ന്നു.
