കെ എം സി സി ഖത്തര്‍ ഗ്രീന്‍ ടീന്‍സ് ഭാരവാഹികളെ തെരഞ്ഞെടുത്തു

Web Desk
2 Min Read

ദോഹ: കെ എം സി സി ഖത്തര്‍ വിദ്യാര്‍ഥി വിഭാഗം ഗ്രീന്‍ ടീന്‍സ് ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ എം സി സി ആസ്ഥാനത്ത് നടന്ന എക്‌സിക്യൂട്ടീവ് മീറ്റിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

city exchange

സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ് എക്‌സിക്യൂട്ടീവ് മീറ്റ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, സെക്രട്ടറി ഫൈസല്‍ കേളോത്ത്, അക്ബര്‍ അറക്കല്‍ എന്നിവര്‍ സംസാരിച്ചു.

ഗ്രീന്‍ ടീന്‍സ് ചെയര്‍മാന്‍ പി ടി ഫിറോസ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സഹദ് കാര്‍ത്തികപ്പള്ളി സ്വാഗതവും റാഫി പൊന്നാനി നന്ദിയും പറഞ്ഞു. ഗ്രീന്‍ ടീന്‍സ് സബ് കമ്മിറ്റി നേതാക്കളായ ഹാഷിര്‍ കല്പറ്റ, അല്‍താഫ് മണിയൂര്‍, അമീര്‍ അബ്ദുല്‍ ഖാദര്‍, ബഷീര്‍ കരിയാട്, സഗീര്‍ ഇരിയ, ഷഹിയ എ കെ, ഹാരിസ് കൊയിലാണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

ഭാരവാഹികളായി മുഹമ്മദ് ഇര്‍ഫാന്‍ റാവുത്തര്‍ പത്തനം തിട്ട (പ്രസി), ഇശല്‍ സൈന കോഴിക്കോട് (ജന സെക്ര), മുഹമ്മദ് ഹാഷിര്‍ സഗീര്‍ കാസര്‍ഗോഡ് (ട്രഷ) എന്നിവരെയും വൈസ് പ്രസിഡന്റുമാരായി മിന്‍ഹ മനാഫ്, റാഷിദ് രിഫായി, അഫ്ര ഉസ്മാന്‍, നഹിദ നസ്‌റീന്‍, ആയിഷ ഫാത്തിമ ബഷീര്‍, മുഹമ്മദ് ഷെസിന്‍, മുഹമ്മദ് ആഹില്‍ പി കെ, തമിം അഹമ്മദ് എന്നിവരെയും സെക്രട്ടറിമാരായി മുഹമ്മദ് ആഷ്, ഹുദാ ജുമാന, സജ ആമിന, ഫാത്തിമ സെന്‍ഹ, നിംഹ അബ്ദുല്‍ റഫീഖ്, റോന റഫീഖ്, മിനാന്‍ മുസമ്മില്‍ അഹമ്മദ്, ഐഷ ദില്‍ഫ എന്നിവരെയും തെരഞ്ഞെടുത്തു.

- Advertisement -
Ad image

സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികളായി മുഹമ്മദ് അഷ്‌നീദ് (ചെയര്‍മാന്‍), മുഹമ്മദ് മിദ്‌ലാജ് (ജനറല്‍ കണ്‍വീനര്‍), ഫിസാന്‍ അബ്ദുല്ല, മുഹമ്മദ് സയാന്‍, മുഹമ്മദ് ഇസ്യാന്‍ ഇല്യാസ്, മഹ്ദി മുഹമ്മദ് ഇബ്രാഹിം, സയ്യാന്‍ അബു അഹമ്മദ്, ഹാദി മുഹമ്മദ്, മുഹമ്മദ് ബിന്‍ ഇല്യാസ് (വൈസ് ചെയര്‍മാന്‍), മുഹമ്മദ് സിനാന്‍, മുഹമ്മദ് യാസിര്‍, അഫ്താബ് ബഷീര്‍ അബ്ദുല്ല, മുഹമ്മദ് യാസീന്‍, മുഹമ്മദ് ആമില്‍, റാഹില്‍ ബേക്കര്‍, അഫ്രസ് ഉസ്മാന്‍ (കണ്‍വീനര്‍) എന്നിവരെയും ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ക്ലബ് ഭാരവാഹികളായി സയ്യിദ ഫാത്തിമ തബസ്സും (ചെയര്‍മാന്‍), റീഹ ഫാത്തിമ (ജനറല്‍ കണ്‍വീനര്‍), ഹിബ ഷംന, അയിഷ സെഹ്‌റിന്‍, റസീന്‍ ബേക്കര്‍ (വൈസ് ചെയര്‍മാന്‍), ഷെസ നസ്‌റീന്‍, ആമിന ഹനിയ, ഹംദാന്‍ അഹമ്മദ് (കണ്‍വീനര്‍) എന്നിവരെയും ഇന്റലക്ച്വല്‍ ക്ലബ് ഭാരവാഹികളായി മിന്‍ഹ ഫാത്തിമ (ചെയര്‍മാന്‍), അയിഷ സിന്‍ഹ മനാഫ് (ജനറല്‍ കണ്‍വീനര്‍), ഹംദ ഫാത്തിമ, മുഹമ്മദ് മിര്‍ഷാദ് (വൈസ് ചെയര്‍മാന്‍), ഫാത്തിമ ജല്‍വ, ഇജാസ് അബ്ദുല്ല, മുഹമ്മദ് ഇജാസ് (കണ്‍വീനര്‍) എന്നിവരെയും സയന്‍സ് ക്ലബ് ഭാരവാഹികളായി ഹാദിയ അബ്ദുല്ല (ചെയര്‍മാന്‍), അയന്‍ ഇബ്രാഹിം (ജനറല്‍ കണ്‍വീനര്‍), റിസ്വാന്‍ രിഫായി, സന ഇല്യാസ് (വൈസ് ചെയര്‍മാന്‍), ഹിബ ഫാത്തിമ ജാഫര്‍, ഹിഷാം മുഹമ്മദ് (കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!