ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ഐ സി സി സന്ദര്‍ശിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പ്രമുഖര്‍ അടുത്തിടെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സന്ദര്‍ശിച്ചു. സി പി വി ആന്റ് ഒ ഐ എ സെക്രട്ടറി അരുണ്‍ കുമാര്‍ ചാറ്റര്‍ജി, ജോയിന്റ് സെക്രട്ടറി (ഗള്‍ഫ്) അസീം മഹാജന്‍ എന്നിവരാണ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സന്ദര്‍ശിച്ചത്.

city exchange

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാലെ, മറ്റ് എംബസി ഉദ്യോഗസ്ഥര്‍, ഐ സി സിയുടെ സംഘാടക സമിതി ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍, ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു ഐ സി സി മാനേജിംഗ് കമ്മിറ്റിക്ക് വേണ്ടി വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്യുകയും ഐസിസി നല്‍കുന്ന കോണ്‍സുലാര്‍ സേവനങ്ങള്‍ ഉള്‍പ്പെടെ ഐസിസിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് വിവരിക്കുകയും ചെയ്തു. ഐ സി സി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍ ഐ സി സിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. അവര്‍ ചെയ്യുന്ന മികച്ച പ്രവര്‍ത്തനങ്ങളെ വിശിഷ്ട വ്യക്തികള്‍ അഭിനന്ദിക്കുകയും ഭാവിയിലും കമ്മ്യൂണിറ്റി പ്രവര്‍ത്തനം തുടരാനുള്ള അവരുടെ പ്രതീക്ഷകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!