
മനാമ: ബഹ്‌റൈനില്‍ ഇന്ത്യന്‍ ഓവര്‍വീസ് കോണ്‍ഗ്രസും സഹ യൂത്ത് വിഭാഗമായ ഐ വൈ സി സിയും സംയുക്തമായി യു ഡി എഫിന്റെ വിജയാഘോഷം സംഘടിപ്പിച്ചു.

യു ഡി എഫ് പോഷക സംഘടനാ പ്രതിനിധികള്‍, സംഘടനാ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ ബി എം സി ഹാളില്‍ നടന്ന ആഘോഷ പരിപാടിയില്‍ പങ്കെടുത്തു. ഐ ഒ സി പ്രസിഡണ്ട് മുഹമ്മദ് മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ധുരവിതരണം, നൃത്തം, ചെണ്ടമേളം എന്നിവ അരങ്ങേറി.

ഐ വൈ സി സി പ്രസിഡണ്ട് റിച്ചി കളത്തൂരേത്ത് അധ്യക്ഷ വഹിച്ചു. ഐ ഒ സി ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി മുഖ്യപ്രഭാഷണം നടത്തി.
ഐ വൈ സി സി ജനറല്‍ സെക്രട്ടറി സലിം അബു താലിബ് സ്വാഗതം പറഞ്ഞു. ബി എം സി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, ഐ ഒ സി ഭാരവാഹികളായ കുര്‍ഷിദ് ആലം, ഖയാസുള്ള ഇഷ്റത്, കെ സി എ പ്രസിഡണ്ട് ജയിംസ്, കെ എം സി സി പ്രതിനിധി നിസാര്‍ ഉസ്മാന്‍, ഹുസൈന്‍ ഹാജി, ടൈറ്റസ്, അന്‍വര്‍, മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം ഭാരവാഹി ബാബു കുഞ്ഞിരാമന്‍, ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതിയംഗം ബിജു, മജീദ് തണല്‍, ഫസല്‍ ഹഖ്, ഐ വൈ സി സി ലേഡീസ് കണ്‍വീനര്‍ മുബീന മന്‍ഷീര്‍, ഷഫീഖ് സൈഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
