തടസ്സങ്ങള്‍ക്കെതിരെ പ്രതികരണമല്ല പുനഃസൃഷ്ടിയാണ് വേണ്ടതെന്ന് കെ എം എ സി ഇ ഒ ഫോറത്തില്‍ മുര്‍തി ചഗാതി

Web Desk
2 Min Read

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ സി ഇ ഒ ഫോറവും എം കെ കെ നായര്‍ സ്മാരക പ്രഭാഷണവും സംഘടിപ്പിച്ചു. ഫാക്ട് മുന്‍ ചീഫ് സെയില്‍സ് മാനേജര്‍ പി ജയരാമന്‍ എം കെ കെ നായര്‍ സ്മാരക പ്രഭാഷണം നിര്‍വഹിച്ചു. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ മുര്‍തി ചഗാന്തി മുഖ്യപ്രഭാഷണം നടത്തി.

city exchange

അനിശ്ചിതത്വത്തിനിടയിലും സൂചനകള്‍ കണ്ട് പ്രവര്‍ത്തിക്കുമ്പോഴാണ് പരാജയപ്പെടുന്ന ഇടങ്ങളില്‍ പോലും വിജയം രചിക്കാനാവുകയെന്ന് മുര്‍തി ചഗാന്തി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. തടസ്സങ്ങളെ അതിജീവിച്ച് മുന്നോട്ടു നീങ്ങുന്നവയ്ക്കെല്ലാം ഒരേ മാതൃകയാണെന്നും ‘തടസ്സത്തിന് മറുമരുന്ന് ചടുലത’ ന്നെ വിഷയത്തില്‍ സംസാരിച്ച അദ്ദേഹം പറഞ്ഞു.

വിജയം നേടാന്‍ ഉറച്ചിറങ്ങുന്നവര്‍ പൂര്‍ണമായ വിവരങ്ങള്‍ ലഭിച്ചതിന് ശേഷം മാത്രമല്ല പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. റഷ്യയുടെ ആക്രമണങ്ങളില്‍ തകര്‍ന്നു പോകുമെന്ന് കരുതിയ യുക്രെയ്നാണ് ഇന്ന് ലോകത്തിന് ഡ്രോണുകളുടെ നിര്‍മാണവും ഡ്രോണുകളെ നേരിടേണ്ട രീതികളും പഠിപ്പിച്ചു കൊടുക്കുന്നത്. ആമസോണും ഗൂഗ്ളുമെല്ലാം വിപണിയില്‍ മാറ്റം വന്ന് തങ്ങള്‍ തകര്‍ന്നുപോകുമെന്ന് കരുതിയ നിമിഷത്തിലല്ല, അവ മുന്‍കൂട്ടി കണ്ടാണ് കളിമാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ഇടപെടലുകളിലൂടെ തടസ്സം കുറക്കുകയാണ് അവര്‍ ചെയ്തത്. തീരുമാനങ്ങളിലും നിര്‍വഹണത്തിലും സാങ്കേതിക സംവിധാനങ്ങളിലും മതിലുകളല്ല പാലങ്ങളാണ് പണിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചടുലതയെന്നാല്‍ വേഗത മാത്രമല്ല സ്വന്തം കളി നിയമങ്ങള്‍ സ്വന്തമായി എഴുതാനുള്ള തയ്യാറെടുപ്പാണത്. തടസ്സമെന്നത് അസന്തുലിതമായ ശക്തിയായതിനാല്‍ അതിനോട് ചര്‍ച്ച നടത്താനാവില്ല. അതിന്റെ പ്രതിവിധി കേവലം ചെലവ് ചുരുകക്കലോ മറ്റെന്തെങ്കിലും പ്രതിസന്ധികളെ തരണം ചെയ്യലോ മാത്രമല്ല. തടസ്സങ്ങളോട് പ്രതികരിക്കുന്നതിനേക്കാള്‍ മികച്ചതും യഥാര്‍ഥവുമായ പ്രതിവിധി സൃഷ്ടിക്കലാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ എത്രവേഗത്തില്‍ പ്രതികരിക്കാനാവും എന്നല്ല, മാറാന്‍ നിര്‍ബന്ധിതരാകുന്നതിന് മുമ്പ് പുനഃസൃഷ്ടിക്കാന്‍ തയ്യാറെടുക്കലാണെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

മാസങ്ങളോ വര്‍ഷങ്ങളോ അല്ല ദശാബ്ദങ്ങള്‍ മുന്നില്‍ കണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള കഴിവ് എം കെ കെ നായര്‍ക്കുണ്ടായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ച പി ജയരാമന്‍ പറഞ്ഞു. അതിവേഗത്തില്‍ തീരുമാനമെടുക്കാനും സഹാനുഭൂതിയെ പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നതായും പി ജയരാമന്‍ ചൂണ്ടിക്കാട്ടി.

കേരള മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കെ എം എ സി ഇ ഒ ഫോറം ചെയര്‍ സുനില്‍ ബാലകൃഷ്ണന്‍ സ്വാഗതവും ഹോണററി സെക്രട്ടറി കെ അനില്‍ വര്‍മ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!