

കൊച്ചി: ചലച്ചിത്ര താരം ഇന്നസെന്റിന്റെ (75) ആരോഗ്യനിലയില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ചയോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്നസെന്റ് എന്ന ഇന്നസെന്റ് വറീത് തെക്കേത്തലയെ അര്‍ബുദ രോഗവുമായി ബന്ധപ്പെട്ട അസുഖങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

750ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാളം ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.

