

ബാല്യത്തിന്റെ അടങ്ങാത്ത ആഗ്രഹം സഫലീകരിക്കാന്‍ വാര്‍ധക്യം വരെ കാത്തിരിക്കേണ്ടി വന്ന അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന മകന്‍. അയ്യപ്പ സന്നിധാനത്തില്‍ എത്തി തൊഴുതു പ്രാര്‍ഥിക്കുവാന്‍ കൊതിച്ച അമ്മയുടെ ആഗ്രഹസഫലീകരണം പൂര്‍ത്തിയാകുകയാണ്. അയ്യനില്‍ ശരണം അര്‍പ്പിച്ചുകൊണ്ട് മലകയറുന്ന അമ്മ, ഇതാണ് ഹരിഹരാത്മജന്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഇതിവൃത്തം. അയ്യനരികെ എന്ന അയ്യപ്പഗാന ആല്‍ബത്തിലെ ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ദിപിന്‍ദാസ് ആണ്.
ശരത് എന്ന സംഗീതത്തിന്റെ ആലാപന സൗകുമാര്യത്താല്‍ ഹരിഹരാത്മജന്‍ എന്ന ഗാനം വേറിട്ടുനില്‍ക്കുന്നു.ഹരി നവനീതത്തിന്റെ അക്ഷരങ്ങളില്‍ അരുണ്‍ ജി എസ് സംഗീതം പുരട്ടി മധുര തരം ആക്കിയിരിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് ടി ഉണ്ണികൃഷ്ണന്‍ ആണ്. എഡിറ്റിംഗ് വിപിന്‍ രവി എ ആര്‍. അരുണ്‍ ജി എസ് മ്യൂസിക്കലിന്റെ ബാനറില്‍ കലാഭവന്‍ നാരായണന്‍, അരുണ്‍ ജി എസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. മനോഹരി ജോയ് (ഉപ്പും മുളകും ഫെയിം), സനല്‍ ശിവറാം എന്നിവരാണ് അഭിനേതാക്കള്‍. പി ആര്‍ ഒ എം കെ ഷെജിന്‍ ആലപ്പുഴ.

