

ഇരിഞ്ഞാലക്കുട: വള്ളിവട്ടം യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളേജ് ‘വിമുക്തി’ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരി വിമുക്ത ക്ലാസ് നടത്തി. മുന്‍ സംസ്ഥാന എക്സൈസ് ഡയറക്ടര്‍ ഋഷിരാജ് സിങ്ങ് വിദ്യാര്‍ഥികളുമായി സംവദിച്ചു.

ജീവിത പരാജയങ്ങള്‍ക്ക് ലഹരി ഒരിക്കലും പരിഹാരമാവില്ലെന്നും മനസ്സും ശരീരവും ആരോഗ്യപരമായി സൂക്ഷിക്കുകയെന്നുള്ളത് മാത്രമാണ് ജീവിത നൈരാശ്യങ്ങളില്‍ നിന്നും മുക്തി നേടാനുള്ള ഏകമാര്‍ഗമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മ്മിപ്പിച്ചു.

കോളേജില്‍ നടന്നു വരുന്ന ലുമിനറി ടോക്ക് സീരിസിലെ നാലാമത് പരിപാടിയാണ് സംഘടിപ്പിച്ചതെന്നും ഇത്തരത്തിലുള്ള പ്രഭാഷണങ്ങള്‍ തുടരുമെന്നും യൂണിവേഴ്സല്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി കെ ഷംസുദ്ദീന്‍ പറഞ്ഞു. ചടങ്ങില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലതലത്തില്‍ നടത്തുന്ന ഇംഗ്ലീഷ് പ്രസംഗ മത്സരം ‘വോക്സലന്‍സ്’ന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. ജോസ് കെ ജേക്കബ് അധ്യക്ഷത വഹിച്ചു. കോളേജ് ഡീന്‍ ജോബിന്‍ എം വി, പ്രൊഫ. സുപ്രഭ സി സി എന്നിവര്‍ പ്രസംഗിച്ചു.

