

ആലുവ: കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ രാജ്യ വ്യാപകമായി നടത്തിയ പണിമുടക്കിനെ തുടര്‍ന്നു ആലുവയിലെ ആശുപത്രികളിലെ ഒ പികള്‍ സ്തംഭിച്ചു.

ഐ എം എ ആലുവ ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ സംഗമം നജാത്ത് ആശുപത്രി പരിസരത്ത് നടന്നു.

ആലുവയിലെ വിവിധ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പണിമുടക്കി പങ്കെടുത്ത പ്രതിഷേധ സംഗമം ഐ എം എ മധ്യമേഖല പ്രസിഡന്റ് ഡോക്ടര്‍ ജ്യോതിഷ് ആര്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

കൊല്‍ക്കത്തയില്‍ നടന്ന അതിക്രൂരമായ സംഭവം ഭരണകൂടം നിസ്സാരവത്ക്കരിച്ച് കാണരുതെന്നും ഇത് ആസൂത്രിതമായ ആക്രമണമാണെന്നും
കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ സംഗമത്തില്‍ ആലുവ നജാത്ത് ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മൊഹിയുദ്ദീന്‍ ഹിജാസ് സ്വാഗതം പറഞ്ഞു.
ഐഎംഎ മധ്യമേഖലാ സെക്രട്ടറി ഡോ. ഫ്രഡി, സീനിയര്‍ മെമ്പര്‍ ഡേ. നഎം എന്‍ മേനോന്‍, ഡോ. രാജേശ്വരി അമ്മ, ഡോ. ശോഭന കെ, ഡോ. സജിത്ത് എം എ, ഡോ. റഫീഖ്, ഡോ. തോമസ് എം പി, ഡോ. അക്കാമ തോമസ്, ഡോ. പിഷാരടി പി എന്‍ എന്‍, ഡോ. തോമസ് ജോണ്‍സണ്‍, ഡോ. ബിന്ദു,
ഡോ. അനിത കൃഷ്ണന്‍, ഡോ. ഹൈദരലി, ഡോ. അനസ്, ഡോ. നസിറുദ്ദീന്‍, ഡോ. ബെനു, ഡോ. മുരളീധരന്‍, ഡോ. അഖിലേഷ്, ഡോ. സൂരജ് എന്നിവരും പങ്കെടുത്തു.
ആശുപത്രിയിലെ നിരവധി നേഴ്‌സുമാരും ജീവനക്കാരും പങ്കെടുത്തു.

