കാലിക്കറ്റ് ചേംബര്‍ ബി ടു ബി എക്‌സ്‌പോ 19, 20 തിയ്യതികളില്‍

Web Desk
1 Min Read

കോഴിക്കോട്: കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സും മദര്‍ ഓഫ് മാര്‍ക്കറ്റിംഗ് ബാംഗ്ലൂരും സംയുക്തമായി സംഘടിപ്പിക്കുന്ന കാലിക്കറ്റ് ചേംബര്‍ ബി ടു ബി എക്‌സ്‌പോ 19, 20 തിയ്യതികളില്‍ സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കും.

city exchange

19ന് രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും കോഴിക്കോട്ടെ ബിസിനസ്സ് സമൂഹത്തിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ചേംബറിനെ ശക്തിപ്പെടുത്താനുമാണ് എക്‌സ്‌പോ ലക്ഷ്യമിടുന്നത്. എക്‌സ്‌പോയില്‍ പങ്കെടുക്കുന്നവര്‍ക്ക് ബിസിനസ് വിപുലീകരിക്കാനും പുതിയ ഡീലര്‍ഷിപ്പ്, ഫ്രാഞ്ചൈസി, ഡിസ്ട്രിബൂഷന്‍ഷിപ്പ് എന്നിവ തുടങ്ങാനും സഹായകരമാകും.

ബിസിനസ് വൈവിധ്യവത്കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും സ്വന്തം ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന എന്‍ ആര്‍ ഐകള്‍ക്കും സംരംഭകരാകാന്‍ തയ്യാറുള്ള ബിസിനസ് മാനേജ്മന്റ് ബിരുദധാരികള്‍ക്കും സഹായം ലഭിക്കും.

എക്‌സ്‌പോയില്‍ 100ഓളം കമ്പനികള്‍ അവരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. കാര്‍ഷിക ഉത്പന്നങ്ങള്‍, യന്ത്രങ്ങള്‍, അപ്പാരല്‍ ഓട്ടോമൊബൈല്‍സ്, സൗന്ദര്യം, നിര്‍മ്മാണം, പാലുത്പന്നങ്ങള്‍, വിദ്യാഭ്യാസം, ഇലക്ട്രിക് വാഹനങ്ങള്‍, എഫ് എം സി ജി സാമ്പത്തിക സേവനങ്ങള്‍, ജെംസ് ആന്റ് ആഭരണങ്ങള്‍, ഹോസ്പിറ്റാലിറ്റി, ആരോഗ്യം, ഐടി, ഹാര്‍ഡ്‌വെയറും ഇന്‍ഫ്രാസ്ട്രക്ചറും, അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍, ഐടി സോഫ്റ്റ്‌വെയര്‍ ഉത്പന്നങ്ങള്‍, ലോജിസ്റ്റിക്‌സ് ആന്‍് കൊറിയര്‍ സേവനങ്ങള്‍, ലോഹങ്ങള്‍ നിര്‍മ്മാണം, പെട്രോകെമിക്കല്‍, റിയല്‍ എസ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പുകള്‍, സ്‌പോര്‍ട്‌സ്, ലെഷര്‍, ടെലികോം ഉത്പന്നങ്ങള്‍, ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകളിലുള്ള സംരംഭകരാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതെന്ന് ചേംബര്‍ പ്രസിഡന്റ് വിനീഷ് വിദ്യാധരനും എക്‌സ്‌പോ ചെയര്‍മാന്‍ ഡോ. ആജില്‍ അബ്ദുള്ളയും അറിയിച്ചു.

- Advertisement -
Ad image

പ്രവേശന പാസ് കൗണ്ടറില്‍ നിന്ന് സൗജന്യമായി ലഭിക്കും. രണ്ട് ദിവസങ്ങളിലായി
രാവിലെ 11 മുതല്‍ രാത്രി 8 വരെയാണ് പ്രവേശനം.

Share This Article
Leave a Comment
error: Content is protected !!