

കോഴിക്കോട്: സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസി സംഘാടകനും എഴുത്തുകാരനുമായ ആറ്റക്കോയ പള്ളിക്കണ്ടിയുടെ പുസ്തകം ഈന്തപ്പഴത്തിന്റെ സുഗന്ധം ശനിയാഴ്ച പ്രകാശനം ചെയ്യും. രാവിലെ 11ന് കോഴിക്കോട് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള പ്രകാശനം നിര്‍വഹിക്കും.


ജില്ലാ സബ് ജഡ്ജ് എം പി ഷൈജല്‍ പുസ്തകം ഏറ്റുവാങ്ങും. മേയര്‍ ബീനാ ഫിലിപ്പ് അധ്യക്ഷത വഹിക്കും. മദീനാ യൂണിവേഴ്സിറ്റിയിലെ മുഹ്യുദ്ദീന്‍ മദനി, പ്രൊഫ. മുഹമ്മദ് ഹസന്‍, ഡോ. എം എം കുഞ്ഞു, പ്രൊഫ. വി വേണു ഗോപാലന്‍, പാ വര്‍ഗീസ് മാത്യു, എം വി കുഞ്ഞാമു എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.
