

കാലിഫോര്‍ണിയ: ചാന്ദ്ര പുതുവത്സരാഘോഷ പരിപാടിക്ക് ശേഷം നടന്ന വെടിവെയ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയന്‍ നഗരമായ മോണ്ടെറി പാര്‍ക്കിലെ വ്യാപാരസ്ഥാപനത്തിലാണ് വെടിവെയ്പുണ്ടായത്. സംഭവത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. വെടിയേറ്റവര്‍ പലരും ഏഷ്യന്‍- അമേരിക്കന്‍ വംശജരാണ്.

മോണ്ടെറി പാര്‍ക്ക് ചാന്ദ്ര പുതുവത്സര ആഘോഷത്തിനായി ആയിരക്കണക്കിന് ആളുകളാണ് നഗരത്തിലെത്തിയത്. വെടിവെയ്പ്പിലെ പ്രതി പുരുഷനാണെന്നും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.

മെഷീന്‍ ഗണ്ണോ സെമി ഓട്ടോമാറ്റിക്ക് തോക്കോ ആയാണ് അക്രമി എത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവം നടന്ന് പത്തുമിനുട്ടിനുള്ളില്‍ പ്രതി രക്ഷപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവസ്ഥലത്ത് ശക്തമായ പൊലീസ് സാന്നിധ്യമുണ്ട്.
ചൈനയിലും മറ്റ് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ആഘോഷിക്കുന്ന ഉത്സവമാണ് ചാന്ദ്ര കലണ്ടറിന്റെ ആരംഭമായ ചാന്ദ്ര പുതുവത്സരം. പരമ്പരാഗത പുതുവര്‍ഷ സിംഹവും ഡ്രാഗണ്‍ നര്‍ത്തകരും ഭക്ഷണ സ്റ്റാളുകളും റയ്ഡുകളും മറ്റ് വിനോദങ്ങളും സ്ഥലത്തുണ്ടായിരുന്നു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

