വിദ്യാര്‍ഥികള്‍ക്ക് ‘സീറോ വേസ്റ്റ്’ മത്സരവുമായി മുന്‍സിപ്പാലിറ്റി മന്ത്രാലയം

Web Desk
1 Min Read

ദോഹ: ‘സീറോ വേസ്റ്റ്’ കാമ്പെയ്നില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യ നിര്‍മാര്‍ജനത്തിനും പുനരുപയോഗത്തിനും പുതിയ വഴികള്‍ സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ‘സീറോ വേസ്റ്റ്’ മത്സരം ആരംഭിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

city exchange

ജനുവരി 22 മുതല്‍ മാര്‍ച്ച് രണ്ടു വരെ നടക്കുന്ന മത്സരത്തില്‍ പ്രൈമറി, പ്രിപ്പറേറ്ററി, സെക്കന്ററി അക്കാദമിക് ഘട്ടങ്ങളിലെ പൊതു, സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

‘സീറോ വേസ്റ്റ്’ മത്സരത്തില്‍ ഡ്രോയിംഗ്, ഫോട്ടോഗ്രാഫി എന്നീ മേഖലകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. വാട്ടര്‍ കളര്‍, അക്രിലിക്, പെന്‍സില്‍, വിവിധ വസ്തുക്കള്‍ ഉപയോഗിച്ച് ഡ്രോയിംഗ് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഡിജിറ്റല്‍ ആര്‍ട്ട് മത്സരത്തില്‍ ബോധവത്ക്കരണ പോസ്റ്റര്‍, വീഡിയോ, ഡിജിറ്റല്‍ ഡിസൈന്‍, ഡിജിറ്റല്‍ ഫോട്ടോഗ്രഫി എന്നിവയും കരകൗശല മത്സരത്തില്‍ മാലിന്യ പുനരുപയോഗവുമാണ് ഉള്‍പ്പെടുത്തേണ്ടത്.

- Advertisement -
Ad image

മൂന്ന് മത്സരങ്ങളിലെ ഓരോ വിദ്യാഭ്യാസ ഘട്ടത്തിനും ഒമ്പത് അവാര്‍ഡുകള്‍ ഉള്‍പ്പെടെ 27 അവാര്‍ഡുകള്‍ ഉണ്ടെന്ന് മന്ത്രാലയം അറിയിച്ചു. മത്സരത്തിന്റെ വിശദാംശങ്ങള്‍, വ്യവസ്ഥകള്‍, സമ്മാനങ്ങള്‍, സീറോ വേസ്റ്റ് കാമ്പെയ്നെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ മത്സര വെബ്സൈറ്റ് വഴി കാണാമെന്ന് മന്ത്രാലയം അറിയിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!