ആധുനിക ലോകത്ത് അറബി ഭാഷയുടെ സാധ്യതകള്‍ വളരെ വലുത്: എം കെ രാഘവന്‍ എം പി

Web Desk
2 Min Read

കോഴിക്കോട്: ആധുനിക ലോകത്ത് വാണിജ്യ വ്യeവസായിക മേഖലയില്‍ അറബിഭാഷാ പരിജ്ഞാനവും കഴിവും അനിവാര്യമായതിനാല്‍ ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസമില്ലാതെ അറബി പഠനം അനിവാര്യമാണെന്ന് എം കെ രാഘവന്‍ എം പി ആവശ്യപ്പെട്ടു. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ അറബി ഭാഷാ പഠനത്തിനുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞഉ. കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി കോഴിക്കോട് കെ പി കേശവ മേനോന്‍ ഹാളില്‍ സംഘടിപ്പിച്ച അറബിക് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

അറബി ഭാഷയുടെ അനന്ത സാധ്യതകള്‍ കണക്കിലെടുത്ത് അറബിക്ക് സര്‍വ്വകലാശാല സ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .കെ എ ടി എഫ് സംസ്ഥാന പ്രസിഡണ്ട് എം പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ നദ്വി മുഖ്യപ്രഭാഷണവും അവാര്‍ഡ് വിതരണവും നടത്തി. ഭാഷകള്‍ക്ക് മാനവിക സമൂഹത്തില്‍ സ്വാധീനം വര്‍ധിച്ചു വരികയാണെന്ന് മുഖ്യ പ്രഭാഷണത്തില്‍ നദ്‌വി പറഞ്ഞു.

- Advertisement -
Ad image

സുന്ദരമായ അറബി ഭാഷയില്‍ സംസാരിക്കാം, വര്‍ത്തമാന കാലഘട്ടത്തില്‍ അറബി ഭാഷയുടെ സാധ്യതകള്‍, അറബി ഭാഷാ പ്രചരണത്തിലും സംരക്ഷണത്തിലും അറബി അധ്യാപകരുടെ പങ്ക്, അറബി ഭാഷാ പഠനം നേരിടുന്ന വെല്ലുവിളികള്‍, കേരളത്തിലെ അറബി കവികളിലെ കവിത്വം, അറബി സാഹിത്യത്തിലെ ഇന്ത്യന്‍ സംസ്‌ക്കാരം എന്നീ വിഷയങ്ങളില്‍ ഡോ. അബ്ബാസ് കെ പി, ഡോ. യു പി യഹ്യാഖാന്‍, ഷുഹൈബ് ഹുദവി, ഡോ. എ സഫീറുദ്ദീന്‍, എം മുഹമ്മദലി മിശ്ക്കാത്തി, കുമാരി സ്നേഹ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

അറബിക് സ്പെഷ്യല്‍ ഓഫിസര്‍ ടി പി ഹാരിസ്, കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി, സീനിയര്‍ വൈസ് പ്രസിഡണ്ട് എം എ. ലത്തീഫ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി എം ടി സൈനുല്‍ ആബിദീന്‍, ഐ എം ഇ മുജീബുല്ല, ഐ എം ജി ഇ സുലൈഖ, കെ കെ റംലത്ത്, അബ്ദുസ്സലാം കാവുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.

വിവിധ യൂനിവേഴ്‌സിറ്റികളില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. മുഹമ്മദ് ഇസ്മാഈല്‍ മുജദ്ദിദി, ഡോ. മുനീര്‍ എടച്ചേരി, ഡോ. ശമീര്‍ നദ്വി, ഡോ. മുഹമ്മദ് അല്‍ യസഹ്, ഡോ. സഫീന അന്തിയോട്ട് കുന്നുമ്മല്‍ എന്നിവരെ അനുമോദിച്ചു. ജനറല്‍ സെക്രട്ടറി ടി പി അബ്ദുല്‍ ഹഖ് സ്വാഗതവും ജില്ലാ സെക്രട്ടറി നൗഷാദ് കോപ്പിലാന്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!