Featured
ഖത്തര്‍ നാലാം ഇക്കണോമിക് ഫോറം സ്വീകരണ ചടങ്ങില്‍ അമീര്‍ പങ്കെടുത്തു

ദോഹ: ബ്ലൂംബെര്‍ഗ് നാലാമത് ഖത്തര്‍ ഇക്കണോമിക് ഫോറത്തിന്റെ സ്വീകരണ ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി കത്താറ ടവേഴ്സിലെ ഫെയര്‍മോണ്ട് ആന്‍ഡ് റാഫിള്‍സ് ഹോട്ടല്‍സില്‍ പങ്കെടുത്തു.


ചടങ്ങില്‍ പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രസെജ് ദുദ, പലാവു പ്രസിഡന്റ് സുരംഗല്‍ വിപ്‌സ് ജൂനിയര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി മന്ത്രിമാര്‍, മുതിര്‍ന്ന വ്യവസായികള്‍, രാഷ്ട്രീയക്കാര്‍, ചിന്തകര്‍, അക്കാദമിക്, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരും സന്നിഹിതരായിരുന്നു.


ബ്ലൂംബെര്‍ഗിന്റെ നാലാമത് ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രത്തലവന്മാര്‍, ഗവണ്‍മെന്റ് തലവന്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള അത്താഴ വിരുന്നിലും അമീര്‍ പങ്കെടുത്തു.


