മെസ്സി മാജിക്കും വിജയാരാവവും നേരില്‍ കണ്ട ത്രില്ലില്‍ ഖല്‍ഫാന്‍

Web Desk
1 Min Read

ദോഹ: തന്റെ ഇഷ്ട താരം മെസ്സി മാജിക്കും ഖത്തര്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം മത്സരത്തില്‍ അര്‍ജന്റീന ഓസ്ട്രേലിയയെ തകര്‍ത്ത വിജയാരവം മുഴങ്ങിയ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലെ മത്സരം നേരില്‍ കണ്ട ത്രില്ലിലാണ് കാസറഗോഡ് വലിയ പറമ്പ് 12ല്‍ സ്വദേശിയും പടന്ന എം ആര്‍ വി എച്ച് എസ് സ്‌കൂള്‍ പ്ലസ് വിദ്യാര്‍ഥിയുമായ മുഹമ്മദ് ഖല്‍ഫാന്‍.

city exchange

പാണ്ട്യാല ക്ലബ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഖല്‍ഫാന്റെ ഇഷ്ട ടീമിന്റെ കളി കാണാനുള്ള ആഗ്രഹം ചര്‍ച്ചയായതോടെയാണ് ഗ്രൂപ്പിലെ അംഗങ്ങളും സുഹൃത്തുക്കളും കൈകോര്‍ത്ത് ഇങ്ങനെ അവസരമൊരുക്കിയത്. തുടര്‍ന്നുള്ള മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റ് ലഭിക്കുമെന്നുള്ള ആഗ്രഹത്തിലാണ് പന്ത്രണ്ടില്‍ സൂപ്പര്‍ സ്റ്റാര്‍ ക്ലബ്ബ് ജൂനിയര്‍ ടീമംഗവുമായ ഖല്‍ഫാന്‍.

Share This Article
Leave a Comment
error: Content is protected !!