

ന്യൂഡല്‍ഹി: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മധുരൈ- ഡല്‍ഹി ഇന്‍ഡിഗോ വിമാനത്തിലാണ് 60കാരനായ അതുല്‍ഗുപ്തയ്ക്ക് വായിലൂടെ രക്തസ്രാവം ഉണ്ടായത്. ഉടന്‍ ദേവി അഹല്യാഭായ് ഹോല്‍ക്കല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്ത് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വായില്‍ നിന്ന് രക്തം വരികയും യാത്രയ്ക്കിടയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയുമായിരുന്നുവെന്നും എയര്‍പോര്‍ട്ട് ഇന്‍ചാര്‍ജ് ഡയറക്ടര്‍ പ്രബോധ് ചന്ദ്ര ശര്‍മ്മ പറഞ്ഞു. തുടര്‍ന്ന് ദേവി അഹല്യാഭായ് ഹോല്‍ക്കല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡോക്ടറുമായി ആംബുലന്‍സ് ക്രമീകരിക്കുകയായിരുന്നു.

അതുല്‍ഗുപ്തയ്ക്ക് അടിയന്തിര വൈദ്യസഹായം നല്‍കിയിരുന്നു. ഉയര്‍ന്ന പ്രമേഹവും രക്തസമ്മര്‍ദവും ഹൃദയാഘാതവും അതുല്‍ഗുപ്തയെ അലട്ടിയിരുന്നതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. നോഡിയ സ്വദേശിയാണ് അതുല്‍ഗുപ്ത. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

