

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ ജൂലായ് ഒന്നിന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഞാറ്റുവേല ചന്തയും കര്‍ഷക ഗ്രാമസഭയും നടക്കും. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിര്‍വഹിക്കും. ആദ്യ വില്‍പ്പന സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍ നിര്‍വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിക്കും.

പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വെണ്ട, വഴുതന, പയര്‍ എന്നീ സങ്കരയിനം പച്ചക്കറി തൈകളും ചീര, മുളക്, വഴുതന, വെണ്ട എന്നിവയുടെ സങ്കരയിനം വിത്തു പാക്കറ്റുകളും സമ്പുഷ്ടീകരിച്ച ജൈവവളവും സൗജന്യമായി ലഭിക്കും.

ഞാറ്റുവേല ചന്ത നടക്കുന്ന ദിവസം മണ്ണ് പരിശോധനയ്ക്കായി സാമ്പിളുകള്‍ നല്‍കുന്നതിന് സൗകര്യമുണ്ടായിരിക്കും.
ഞാറ്റുവേല ചന്തയില്‍ ചൂര്‍ണ്ണിക്കര കൃഷിഭവന്‍ ആഴ്ച ചന്ത, ആലങ്ങാട് അഗ്രോ സര്‍വീസ് സെന്റര്‍, കയ്‌ക്കോ അത്താണി, റെയിഡ്‌ക്കോ ആലുവ എന്നിവയുടെ സ്റ്റാളുകളും പുരാതന കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനവുമുണ്ടാകും.
ചൂര്‍ണിക്കരയിലെ കര്‍ഷകര്‍ സ്വന്തം കാര്‍ഷിക രംഗത്തെ അനുഭവം പങ്കുവയ്ക്കും.

