ഇന്ത്യയുടെ ഏറ്റവും ശക്തരായ വാണിജ്യ പങ്കാളികള്‍ ഗള്‍ഫ് രാജ്യങ്ങള്‍: കേന്ദ്രമന്ത്രി ഡോ. ഭഗവത് റാവു

Web Desk
2 Min Read

ഇന്തോ ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ലോഗോ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത് പ്രകാശനം ചെയ്യുന്നു. അഹമ്മദ് കബീര്‍, ഡോ. സിദ്ദീഖ് അഹമ്മദ്, ജയിംസ് മാത്യു, എന്‍ എം ഷറഫുദ്ദീന്‍, ഡോ. സഊദ് മസ്‌റൂഇ, ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍, ഡേവിസ് കല്ലൂക്കാരന്‍, മുഹമ്മദ് റാഫി എന്നിവര്‍ സമീപം

ദുബൈ: ഇന്ത്യയിലേയും മിഡില്‍ ഈസ്റ്റിലേയും പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കുമിടയില്‍ സാമ്പത്തിക, വ്യവസായ, വാണിജ്യ, സാംസ്‌കാരിക വിനിമയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപക സാധ്യതകള്‍ വികസിപ്പിക്കുന്നതിനും ഇന്തോ- ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് നിലവില്‍ വന്നു. ദുബൈ ഫ്‌ളോറെ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കിഷന്‍ റാവു കാരാട് വീഡിയോ കോണ്‍ഫറന്‍സ് വഴി ഔപചാരികമായി ചേംബറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

ഇന്ത്യയും മധ്യേഷ്യയും തമ്മിലുള്ള വാണിജ്യ- സാംസ്‌കാരിക സഹകരണത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ബന്ധം മന്ത്രി അനുസ്മരിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ- സാമ്പത്തിക പങ്കാളിയായി ഗള്‍ഫ് രാജ്യങ്ങള്‍ പ്രത്യേകിച്ച് യു എ ഇ മാറുകയാണെന്നും ഇത് വലിയ വളര്‍ച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 2030-ഓടെ 100 ബില്യണ്‍ ഡോളറിന്റെ വ്യാപാര വളര്‍ച്ച രേഖപ്പെടുത്തുന്ന കരാര്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും രൂപപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അറബ്- ഇന്ത്യ വാണിജ്യ- സാംസ്‌കാരിക വിനിമയ രംഗം ശക്തിപ്പെടുത്താനും വിവിധ മേഖലകളില്‍ ഉണര്‍വേകാനും പുതിയ ചേമ്പറിന്റെ ശ്രമങ്ങള്‍ വഴി സാധിക്കുമെന്ന് അദ്ദേഹം ആശംസിച്ചു.

കേരള വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഷാര്‍ജ സൈഫ് സോണ്‍ ആന്റ് ഹംരിയ ഫ്രീ സോണ്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സഊദ് അല്‍ മസ്റൂഈ, പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത്, ഇറം ഗ്രൂപ് ചെയര്‍മാന്‍ ഡോ. സിദ്ധീഖ് അഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image

ഇന്തോ ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്സ് ചെയര്‍മാന്‍ എന്‍ എം ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ജെയിംസ് മാത്യു സ്വാഗതവും സെക്രട്ടറി ജനറല്‍ ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ ഇന്ത്യയിലേയും മിഡില്‍ ഈസ്റ്റിലേയും സംരംഭകത്വ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!