

ദുബൈ: അഞ്ചുമാസമായി ഉയരത്തിലായിരുന്ന ഇന്ത്യ- യു എ ഇ വിമാന നിരക്കില്‍ കുറവ്.

ഡല്‍ഹിയില്‍ നിന്ന് ദുബൈയിലേക്ക് നിലവില്‍ 14,000 രുപയാണ് ടിക്കറ്റ് നിരക്ക്. നാല്‍പ്പതിനായിരം രൂപ വരെ ടിക്കറ്റ് നിരക്കെത്തിയിരുന്നു. അതേസമയം മാര്‍ച്ച് രണ്ടാം വാരത്തോടെ സ്‌കൂളുകളില്‍ രണ്ടാഴ്ചക്കാലത്തെ അവധി ആരംഭിക്കുകയാണ്. കുടുംബമായി നാട്ടിലേക്ക് പോകുന്നവര്‍ക്ക് അനുയോജ്യമായ സമയമാണെന്നുളളതുകൊണ്ട് യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്കുളള ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്.

അതുപോലെതന്നെ ഏപ്രില്‍ ആദ്യവാരം സ്‌കൂളുകള്‍ തുറക്കുമ്പോഴും ടിക്കറ്റ് നിരക്ക് കൂടിയേക്കാമെന്നാണ് വിലയിരുത്തല്‍.

