കുവൈത്തില്‍ ആദ്യ ഒമിക്രോണ്‍ വകഭേദം കണ്ടെത്തി

Web Desk
1 Min Read

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതായി വാര്‍ത്താ ഏജന്‍സി കുന അറിയിച്ചു. ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനാദിനെ ഉദ്ധരിച്ചാണ് കുനയുടെ റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നില്‍ നിന്നുമെത്തിയ യൂറോപ്യന്‍ യാത്രക്കാരനിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

city exchange

കോവിഡ് വാക്‌സിന്‍ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുള്ള യാത്രക്കാരന്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലാണെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യമന്ത്രാലയം ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി അല്‍ സനാദ് അറിയിച്ചു.

നിലവില്‍ കുവൈത്തിലെ കോവിഡ് വ്യാപന അവസ്ഥ നിയന്ത്രണ വിധേയമാണ്. കുവൈത്തികളും പ്രവാസികളും കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഷോട്ടോകള്‍ സ്വീകരിക്കുന്നത് രോഗവ്യാപനത്തോത് കുറയാന്‍ സഹായിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

- Advertisement -
Ad image

പഠനങ്ങള്‍ പ്രകാരം നിലവിലുള്ള വാക്‌സിന്‍ പുതിയ വകഭേദത്തെ ചെറുക്കാന്‍ പര്യാപ്തമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കുവൈത്തിന് മുമ്പ് സൗദി അറേബ്യയിലും യു എ ഇയിലും ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!