
ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുതിയ കോണ്‍സെപ്റ്റ് സ്റ്റോര്‍ ലോ പ്രൈസ് സോണ്‍ ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് വുകൈര്‍ എസ്ദാന്‍ സ്റ്റോറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ മാനേജര്‍ അജിത് കുമാര്‍, മറ്റു മാനേജ്‌മെന്റ് അംഗങ്ങള്‍, വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന നിരവധി ഓഫറുകളും പ്രമോഷനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് നൂതന സൗകര്യങ്ങളോടെയുള്ള ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനോടൊപ്പം ഗുണമേന്മയുള്ള എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഷോപ്പിങ് കേന്ദ്രമായാണ് ഈ ലോവെസ്റ്റ് പ്രൈസ് സോണ്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഇതിനോടകം തന്നെ റീട്ടയ്ല്‍ രംഗത്ത് ഒട്ടനവധി പ്രൊമോഷനുകളും സമ്മാനങ്ങളും അവതരിപ്പിച്ച് ഉപഭോക്താക്കളുടെ മനസ്സില്‍ ഉന്നത സ്ഥാനം നേടിയ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ഈ കോണ്‍സെപറ്റ് സ്റ്റോറിലൂടെ ഏകദേശം അയ്യായിരത്തിലധികം ഉത്പന്നങ്ങളാണ് വലിയ വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുള്ളത്.
ഗ്രോസറി, ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്‌സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്‌വെയര്‍, ലൈഫ് സ്‌റ്റൈല്‍, ഹൗസ്‌ഹോള്‍ഡ്, സ്‌പോര്‍ട്‌സ്, ടോയ്‌സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി ഉത്പന്നങ്ങളുടെ വലിയൊരു ശേഖരം തന്നെ ഇവിടെ ലോവെസ്റ്റ് പ്രൈസില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ മൊബൈല്‍, ടെലിവിഷന്‍, പെര്‍ഫ്യൂം തുടങ്ങി ഉപഭോക്താക്കളുടെ താത്പര്യത്തിനനുസരിച്ചുള്ള എല്ലാ ഉത്പന്നങ്ങളും ഏറ്റവും ആകര്‍ഷകമായ നിരക്കില്‍ ഈ സ്റ്റോറില്‍ ലഭ്യമാണ്.
കൂടാതെ ഖത്തറിലെ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്/ ഗ്രാന്‍ഡ് എക്‌സ്പ്രസ് ഔട്ട്‌ലറ്റുകളില്‍ നിന്നും 50 റിയലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ പ്രൊമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് 10 പുതിയ മോഡല്‍ ഹ്യൂണ്ടായ് വെന്യൂ കാറും 150,000 റിയാലിന്റെ ക്യാഷ് വൗച്ചറുകളും സമ്മാനം നേടാനുള്ള അവസരവും ഉണ്ട്.
ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ഉപഭോക്തൃ ശീലങ്ങള്‍ മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ഇത്തരം സംരംഭങ്ങള്‍ തുറക്കുന്നതെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു. ഇതുവരെയുള്ള പ്രവര്‍ത്തനാനുഭവങ്ങളും ഉപഭോക്താക്കളുടെ അഭിരുചികളും പരിഗണിച്ച് ഖത്തറിലുടനീളം ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ കൂടുതല്‍ ഔട്‌ലറ്റുകള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

