കേരള പൊലീസിലെ ആര്‍ എസ് എസ് ഗ്യാങ്; ആനി രാജയുടെ വിമര്‍ശനം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

Web Desk
1 Min Read

തിരുവനന്തപുരം: കേരള പൊലീസില്‍ ആര്‍ എസ് എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്ന സി പി ഐ ദേശീയ നേതാവ് ആനി രാജയുടെ വിമര്‍ശനം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആനി രാജയുടെ വിമര്‍ശനം എന്ത് അടിസ്ഥാനത്തിലാണെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

city exchange

ആനി രാജ ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ പ്രവര്‍ത്തകയാണെന്നും ആ നിലയ്ക്ക് എന്തെങ്കിലും വിവരം ലഭിച്ചതിനാലാകും അങ്ങനെ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള പൊലീസില്‍ ആര്‍ എസ് എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന ഗുരുതര ആരോപണമായിരുന്നു ആനി രാജ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസില്‍ നിന്ന് ഉണ്ടാകുന്നുണ്ടെന്നും സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേകമായി വകുപ്പും മന്ത്രിയും വേണമെന്നും ആനി രാജ പറഞ്ഞിരുന്നു.
എന്നാല്‍ ആനി രാജയുടെ പരാമര്‍ശം സി പി ഐ സംസ്ഥാന നേതൃത്വം തള്ളുകയാണ് ചെയ്തത്. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് പരാതികളില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!