ഇന്ത്യയിലെ ഇന്ധന വില വര്‍ധന താലിബാന്റെ തലയിലിട്ട് ബി ജെ പി എം എല്‍ എ

Web Desk
1 Min Read


ബെംഗളൂരു: ഇന്ത്യയില്‍ ഇന്ധന വില വര്‍ധിക്കുന്നതിന്റെ കാരണം താലിബാനെന്ന കണ്ടെത്തലുമായി കര്‍ണാടകയിലെ ബി ജെ പി എം എല്‍ എ അരവിന്ദ് ബെല്ലാര്‍ഡ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വന്നതോടെ ക്രൂഡ് ഓയില്‍ വിതരണം നടക്കുന്നില്ല. അതുകൊണ്ടാണ് പാചക വാതകം, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് വില വര്‍ധിക്കുന്നതെന്നാണ് എം എല്‍ എയുടെ അവകാശവാദം. അത് മനസ്സിലാക്കാനുള്ള പക്വത വോട്ടര്‍മാര്‍ക്കുണ്ടെന്നുമുള്ള ഗവേഷണവും അദ്ദേഹം നടത്തിയിട്ടുണ്ട്.

city exchange

ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ നല്കുന്നത് അഫ്ഗാനിസ്ഥാനല്ല. ഇറാഖ്, സൗദി അറേബ്യ, യു എ ഇ, നൈജീരിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ വലിയ അളവില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!