ഹംഗറി- ഇംഗ്ലണ്ട് ലോകകപ്പ് യോഗ്യതയില്‍ വംശീയാധിക്ഷേപം; നടപടിയുമായി ഫിഫ

Web Desk
1 Min Read

ലണ്ടന്‍: ഹംഗറി- ഇംഗ്ലണ്ട് ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ വംശീയാധിക്ഷേപം നടന്ന സംഭവത്തില്‍ നടപടിക്കൊരുങ്ങി ഫിഫ. ബുഡാപെസ്റ്റിലെ പുസ്‌കാറ്റ്സ് അരീനയില്‍ നടന്ന മത്സരത്തിനിടെയാണ് ഹംഗറി ആരാധകര്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് നേരെ വംശീയാധിക്ഷേപം നടത്തിയത്.

city exchange


ഇംഗ്ലണ്ട് താരങ്ങളായ സ്റ്റെര്‍ലിംഗിനും ജൂഡ് ബെല്ലിംഗ്ഹാമിനും നേരെയാണ് ഹംഗറി ആരാധകര്‍ വംശീയാധിക്ഷേപം നടത്തിയത്. കിക്ക് ഓഫിന് മുന്‍പു തന്നെ ഹംഗറി ആരാധകര്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് നേരെ കൂക്കുവിളികളും വംശീയാധിക്ഷേപങ്ങളും തുടങ്ങിയിരുന്നു. കളര്‍ ഫ്ളെയറുകളും മറ്റും ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ഹംഗറിയെ പരാജയപ്പെടുത്തിയത്. ബുഡാപെസ്റ്റില്‍ നടന്ന ഹംഗറി- ഇംഗ്ലണ്ട് മത്സരത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഫിഫ വൃത്തങ്ങള്‍ അറിയിച്ചത്.

ഹംഗറി ആരാധകര്‍ ആദ്യമായല്ല ഇത്തരത്തില്‍ പെരുമാറുന്നത്. യൂറോ 2020ല്‍ ആരാധകരുടെ പ്രവര്‍ത്തികളെ തുടര്‍ന്ന് ഹംഗറിക്ക് യുവേഫ ഒരു മാച്ച് സസ്പെന്‍ഷനും അടുത്ത മൂന്ന് കളികള്‍ ആരാധകരില്ലാതെ നടത്തണമെന്ന ശിക്ഷയും നല്കിയിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!