

ദോഹ: ഖത്തറിലെ താപനില വരും ദിവസങ്ങളില്‍ ഇനിയും ഉയരുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു എം ഡി) അറിയിച്ചു.

താപനിലയില്‍ ക്രമാനുഗതമായ വര്‍ധനവ് പ്രതീക്ഷിക്കുന്നതായും ഈ ആഴ്ച അവസാനത്തോടെ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഉയര്‍ന്ന താപനില നാല്‍പ്പതുകളുടെ മധ്യത്തില്‍ എത്തുമെന്നും ക്യു എം ഡി പറഞ്ഞു.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കാമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം ക്യു എം ഡി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ദോഹയില്‍ മെയ് 20ന് താപനില 28- 39 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മെസെയ്ദ്, അബു സംറ പ്രദേശങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം.
ചിലയിടങ്ങളില്‍ ചെറിയ പൊടിക്കാറ്റുണ്ടാകുമെന്നും ക്യു എം ഡി അറിയിച്ചു.

