

ദോഹ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗം പ്രവാസികള്‍ക്ക് തീരാനഷ്ടമാണെന്ന് ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട സമീര്‍ ഏറാമല വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ബജറ്റ് എയര്‍ലൈന്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്കായുള്ള പല പദ്ധതികളും ഉമ്മന്‍ചാണ്ടി മുന്‍കൈയ്യെടുത്താണ് നടപ്പിലാക്കിയത്.

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണം പ്രവാസ ലോകത്തെയും ശോകമൂകമാക്കിയതായും ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കന്മാരെ ഉള്‍പ്പെടുത്തി വ്യാഴാഴ്ച വൈകിട്ട് അനുശോചനയോഗം സംഘടിപ്പിക്കുമെന്നും സമീര്‍ ഏറാമല അറിയിച്ചു.

