

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അല്‍ വജ്ബ പ്രാര്‍ഥനാ ഗ്രൗണ്ടില്‍ ഈദ് നമസ്‌ക്കാരം നിര്‍വഹിച്ചു.

അമീറിന്റെ പേഴ്‌സണല്‍ റപ്രസന്ററ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി, ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസ്സന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം തുടങ്ങി നിരവധി പ്രമുഖര്‍ അമീറിനോടൊപ്പം നമസ്‌ക്കാരത്തില്‍ പങ്കെടുത്തു.

ശൈഖ് ഡോ. തഖീല്‍ സായര്‍ അല്‍ ശമ്മാരി നമസ്‌ക്കാരത്തിന് നേതൃത്വം നല്കി ഖുതുബ നിര്‍വഹിച്ചു.

