

ദോഹ: കെ എം സി സി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ജില്ലയിലുള്ള കെ എം സി സി പ്രവര്‍ത്തകര്‍ക്ക് വേണ്ടി പഠിപ്പുര-2 ഹരിത പാഠം- ഏകദിന പഠന ക്യാമ്പില്‍ പങ്കെടുക്കാന്‍ ദോഹയില്‍ എത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തിന് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്കി.

സംസ്ഥാന കെ എം സി സി പ്രസിഡന്റ് ഡോ. സമദ്, ജില്ലാ പ്രസിഡന്റ് ലുക്മാന് തളങ്കര, ആദം കുഞ്ഞി തളങ്കര, സമീര്‍, സിദ്ദീഖ് മണിയംപാറ, നാസിര്‍ കൈതക്കാട്, ഹാരിസ് എരിയാല്‍ തുടങ്ങിയര്‍ പങ്കെടുത്തു.

വെള്ളിയാഴ്ച രാവിലെ ഏഴര മുതല്‍ തുമാമയിലുള്ള കെ എം സി സി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കാസറഗോഡ് ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത 250 പ്രതിനിധികള്‍ സംബന്ധിക്കും.

