അഹമ്മദ് പാതിരിപ്പറ്റയുടെ ‘ദോഹയില്‍ നടന്നുതീര്‍ത്ത വഴികള്‍’ പുസ്തകം പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ മീഡിയ ഫോറം (ഐ എം എഫ്) പ്രഥമ പ്രസിഡന്റുമായിരുന്ന അഹമ്മദ് പാതിരിപ്പറ്റയുടെ പ്രവാസ ജീവിതാനുഭവങ്ങളുടെ അക്ഷര ആവിഷ്‌ക്കാരം ‘ദോഹയില്‍ നടന്നുതീര്‍ത്ത വഴികള്‍’ പുസ്തകം പ്രകാശനം ചെയ്തു. ഐ സി സി മുംബൈ ഹാളില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ബിന്ദു എന്‍ നായര്‍ പുസ്തകം പ്രകാശനം ചെയ്തു.

city exchange

അല്‍ജസീറ ഇംഗ്ലീഷ് ചാനല്‍ പ്രോഗ്രാം എഡിറ്റര്‍ ജോസഫ് ജോണ്‍ ആദ്യപ്രതി ഏറ്റുവാങ്ങി പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍ പ്രസിഡന്റ് ഓമനക്കുട്ടന്‍ പരുമല അധ്യക്ഷത വഹിച്ചു. ഐ സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. കെ സി സാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അഹമ്മദ് പാതിരിപ്പറ്റ മറുപടി പ്രസംഗം നടത്തി. ബിന്ദു എന്‍ നായര്‍ക്കും ജോസഫ് ജോണിനും ഐ എം എഫിന്റെ ഉപഹാരം എ പി മണികണ്ഠന്‍ സമ്മാനിച്ചു. ഐ സി സി, ഐ സി ബി എ ഫ് ലൈബ്രറികളിലേക്കായി ‘ദോഹയില്‍ നടന്നു തീര്‍ത്ത വഴികള്‍’ പുസ്തകത്തിന്റെ കോപ്പികള്‍ എ പി മണികണ്ഠനും ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവയ്ക്കും അഹമ്മദ് പാതിരിപ്പറ്റ കൈമാറി.

ഐ എം എഫ് ജനറല്‍ സെക്രട്ടറി ഷഫീക്ക് അറയ്ക്കല്‍ സ്വാഗതവും ട്രഷറര്‍ ആര്‍ ജെ രതീഷ് നന്ദിയും പറഞ്ഞു. ഐ എം എഫ് എക്സിക്യൂട്ടീവ് അംഗം ആര്‍ ജെ നിസ അവതാരകയായിരുന്നു. മാധ്യമ- സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!