കെ എം സി സി ഖത്തര്‍ നവോത്സവ് 2കെ24 ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; കെ എം സി സി മലപ്പുറം ചാമ്പ്യന്മാര്‍

Web Desk
2 Min Read

ദോഹ: കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നവോത്സവ് 2കെ24ന്റെ ഭാഗമായി നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം. എട്ട് ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് കണ്ണൂര്‍ ജില്ലയെ പരാജപ്പെടുത്തി മലപ്പുറം ജില്ല ചാമ്പ്യന്‍മാരായി. അബുഹമൂറിലെ ഹാമില്‍ട്ടണ്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റ് മികച്ച മത്സരങ്ങള്‍ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

city exchange

മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, അല്‍ഖോര്‍, സൗത്ത് സോണ്‍ എന്നീ ടീമുകളാണ് കിരീടത്തിനായി പോരിനിറങ്ങിയത്. നോക്ക്ഔട്ട് മത്സരങ്ങളിലൂടെ സെമി ഫൈനലില്‍ എത്തിയ കോഴിക്കോട്, മലപ്പുറം, സൗത്ത് സോണ്‍, കണ്ണൂര്‍ തമ്മിലുള്ള മല്‍സരത്തില്‍ കണ്ണൂര്‍, മലപ്പുറം ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു. ലൂസേഴ്സ് ഫൈനലില്‍ വിജയിച്ച് കോഴിക്കോട് മൂന്നാം സ്ഥാനത്തിന് അര്‍ഹരായി. മലപ്പുറം 10 പോയിന്റും കണ്ണൂര്‍ 5, കോഴിക്കോട് 3 പോയിന്റ് വീതവും കരസ്ഥമാക്കി.

മാന്‍ ഓഫ്ദി പ്ലെയര്‍ ആയി തൗഫീഖ് മലപ്പുറത്തെയും മികച്ച ഗോള്‍ കീപ്പറായി ഷെബീര്‍, ടോപ് സ്‌കോററായി സുഹൈല്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് ടി ടി കെ ബഷീര്‍, ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ പിഎസ് എം ഹുസൈന്‍, ഗ്രാന്‍ഡ്മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.

- Advertisement -
Ad image

വിവിധ ട്രോഫികളും മെഡലുകളും സംസ്ഥാന നേതാക്കളായ പി വി മുഹമ്മദ് മൗലവി, ആദം കുഞ്ഞി, സിദ്ധീക്ക് വാഴക്കാട്, അജ്മല്‍ നബീല്‍, അഷ്റഫ് ആറളം, അലി മൊറയൂര്‍, താഹിര്‍ തഹക്കുട്ടി, വി ടി എം സാദിഖ്, സല്‍മാന്‍ എളയടം, സമീര്‍ മുഹമ്മദ്, ശംസുദ്ധീന്‍ വാണിമേല്‍, സവാദ് വെളിയങ്കോട്, മെഹ്ബൂബ് നാലകത്ത്, ടി ടി കുഞ്ഞമ്മദ്, അതീഖ് റഹ്മാന്‍, അസീസ് ഹാജി എടച്ചേരി, ബശീര്‍ കണ്ണൂര്‍, നൗഫല്‍ പുല്ലൂക്കര, മജീദ് കൈപ്പമംഗലം തുടങ്ങിയവര്‍ കൈമാറി.

മുസ്ലിം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്ത്, ഉപദേശക സമിതി ചെയര്‍മാന്‍ എം പി ഷാഫി ഹാജി, ഫൈസല്‍ കേളോത്ത്, വിവിധ ജില്ലാ ഭാരവാഹികള്‍, സംസ്ഥാന വിങ് ഭാരവാഹികള്‍ വിവിധ മത്സരങ്ങളില്‍ അതിഥികളായി സംബന്ധിച്ച് കളിക്കാരുമായി പരിചയപ്പെട്ടു.

നവോത്സവ് സംഘാടക സമിതി നേതാക്കളായ റസാഖ് കുന്നുമ്മല്‍, സിദ്ധീഖ് പറമ്പന്‍, നൗഫല്‍ സി കെ, സല്‍മാന്‍ മഞ്ചേരി, നസീര്‍ പി എസ്, അന്‍സാരി വേങ്ങര, ശമ്മാസ്, അന്‍വര്‍ കാഞ്ഞങ്ങാട്, റുബിനാസ് കോട്ടേടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!