ഖത്തറില്‍ കോവിഡ് രോഗികള്‍ 912

Web Desk
1 Min Read

ദോഹ: ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം 912 ആയി കുറഞ്ഞതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലുള്ളവരില്‍ 777 പേര്‍ക്കും വിദേശങ്ങളില്‍ നിന്നും രാജ്യത്തെത്തിയ 135 പേര്‍ക്കുമാണ് രോഗബാധ.

city exchange

നിലവില്‍ കോവിഡ് ആക്ടീവ് കേസുകള്‍ 13,099 ആണ്. ഇതോടെ രാജ്യത്ത് കോവിഡ് ആരംഭിച്ചതു മുതല്‍ 345,623 പേര്‍ക്കാണ് കോവിഡ് രോഗബാധയുണ്ടായത്.

കഴിഞ്ഞ 24 മണിക്കൂറിനകം 2019 പേരാണ് രോഗവിമുക്തരായത്. ഇതോടെ 331,872 പേരാണ് രോഗമുക്തരായത്. ഈ ദിവസം ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല. ആകെ 652 പേരാണ് കോവിഡ് ബാധിച്ച് ഖത്തറില്‍ മരിച്ചത്.

- Advertisement -
Ad image

തീവ്രപരിചരണ വിഭാഗത്തില്‍ ഒരാളെ പ്രവേശിപ്പിച്ചതോടെ 42 പേരാണ് ഐ സി യുവിലുള്ളത്. എട്ടു പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനകം ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഇതോടെ 158 പേരാണ് ആശുപത്രിയിലുള്ളത്.

Share This Article
Leave a Comment
error: Content is protected !!